OVS - Latest NewsOVS-Kerala News

കല്ലൂപ്പറബില്‍ അച്ഛന് ഓര്‍ത്തഡോക്സ് സഭയുടെ ആദരാഞ്ജലികള്‍

കോട്ടയം : മലങ്കര  സഭയില്‍ സമാധാനം സാധ്യമാക്കുന്നതിന് സുപ്രധാന നേതൃത്വം നല്‍കുകയും ത്യാഗം അനുഷ്ഠിക്കുകയും ചെയ്ത വൈദീക ശ്രേഷ്ഠനും പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്നു ഫാ. വി.എം. ഗീവര്‍ഗ്ഗീസ് കല്ലൂപ്പറമ്പിലില്‍ എന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കോതമംഗലം അത്തനേഷ്യസ്, കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ്, കോട്ടയം ബസേലിയസ് എന്നീ കോളജുകളുടെ പ്രാരംഭ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹം എക്കാലവും സ്മരിക്കപ്പെടുമെന്നും പരിശുദ്ധ ബാവാ അഭിപ്രായപ്പെട്ടു.

പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് വേണ്ടി ചെന്നൈ ഭദ്രാസനാധിപനും കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്താ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസ്.ബോംബൈ ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ്,കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ് എന്നീ പിതാക്കന്മാര്‍  അച്ചന്‍റെ ഭവനത്തില്‍ എത്തി പ്രാര്‍ത്ഥിച്ചു കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും  റീത്ത് സമര്‍പ്പിക്കുകയും ചെയ്തു.

 ‘ജോര്‍ജിയന്‍ മിറര്‍’ കല്ലൂപ്പറമ്പില്‍ അച്ഛനുമായി നടത്തിയ അഭിമുഖം → പൂര്‍ണ്ണരൂപം