OVS-Kerala News

കാരുണ്യത്തിന്‍റെ മാലാഖയ്ക്ക് ― യുവദീപ്തി പുരസ്കാരം

ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന സഭാംഗങ്ങൾക്ക് മാത്രമായി കുടശ്ശനാട് പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന 4-ാമത് യുവദീപ്തി പുരസ്‌കാരത്തിന് സിസ്റ്റർ സൂസൻ അർഹയായി, തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിലും മെഡിക്കൽ കോളേജിലും രോഗികൾക്ക് ശ്രദ്ധ കിട്ടാത്തിടത്ത് പരിഗണന ലഭിക്കാത്തിടത്തും കാരുണ്യത്തിന്‍റെ കാരസ്പർശവുമായി സൂസൻ സിസ്റ്ററുണ്ടാവും. തിരുവനന്തപുരം ഹോളി ക്രോസ് കോൺവെന്റ് അംഗവും മാങ്കുളം സെന്‍റ് ജോർജ് അംഗവുമായ സിസ്റ്റർ സൂസൻ ആയുർ ഒഴുകുപ്പാറയ്ക്കൽ കുരോംവിള മുകളുവിള ചാക്കോ കുഞ്ഞച്ഛന്‍റെയും ചിന്നമ്മയുടെയും മകളാണ്. 2018 ജനുവരി 27-ന് അഭിവന്ദ്യ ഡോ. യാക്കോബ് മാർ ഐറേനിയോസ് തിരുമനസ്സ് കൊണ്ട് അവാർഡ് സമ്മാനിക്കും