OVS - Latest NewsOVS-Kerala News

വേണ്ടത് ശാശ്വത സമാധാനം: ഓർത്തഡോക്സ് സഭ

കോട്ടയം: ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ ആഹ്വാനം സമാധാന വാതിലുകൾ അടച്ചിടുന്നതാണെന്ന് മലങ്കര ഓർത്തഡോക്സ് സഭ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറി അഭി ഡോ യൂഹാനോൻ മാർ ദിയസ്കോറോസ്. ഇന്ത്യൻ മണ്ണിൽ ഇന്ത്യയുടെ നിയമ വ്യവസ്ഥയെ ചോദ്യം ചെയുന്നത് കോടതിയലക്ഷ്യവും രാജ്യദ്രോഹവുമാണ്.Copyright ovsonline.in

കോടതി വിധി പരിഹാരമല്ലെങ്കിൽ യാക്കോബായ സഭാ വീണ്ടും കോടതികളെ സമീപിക്കുന്നത് എന്തിനാണ്? നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുന്ന നടപടിക്ക് മലങ്കര ഓർത്തഡോക്സ് സഭ തയാറല്ല. പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ നിരാകരിച്ചത് യാക്കോബായ സഭയാണ്. കട്ടച്ചിറ പള്ളിക്കുവേണ്ടി വാദിക്കുന്ന പാത്രിയർക്കീസ് ബാവ ഓർത്തഡോക്സ് സഭയുടെ ആരാധന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടപ്പോൾ വിലപിച്ചില്ല. Copyright ovsonline.in

നല്ല ലക്ഷ്യങ്ങളോടെയാണ് ഓറിയന്റൽ ഓർത്തഡോക്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽചർച്ച നടത്താൻ ശ്രമിച്ചത്. ചർച്ചയുടെ പേരിൽ വിളിച്ചുവരുത്തി മലങ്കര സഭക്ക് മാത്രം അവകാശപ്പെട്ട കുറെ പള്ളികൾ മുറിച്ചെടുക്കുവാനുള്ള നിലപാടുകളോട് യോജിക്കുവാൻ കഴിയുകയില്ല. കോടതിവിധി അംഗീകരിക്കാമെന്ന് യാക്കോബായ സഭ നേരത്തെ ഉറപ്പ് നല്കിയിട്ടുള്ളതാണ്. അനുകൂല വിധി അംഗീകരിക്കുമെന്നും പ്രതികൂല വിധി അംഗീകരിക്കില്ലെന്നുമുള്ള നിലപാട് ശരിയല്ല. ശാശ്വത സമാധാനത്തിനു വേണ്ടിയാണ് മലങ്കരസഭ നിലകൊള്ളുന്നതെന്ന് സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മനും പറഞ്ഞു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

Copyright ovsonline.in