OVS-Kerala News

നിരണത്ത് പുതു ഞായര്‍ പെരുന്നാളും വിശ്വാസ പ്രഖ്യാപന റാലിയും

‘എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ’ എന്ന് ഉയരത്തെഴുന്നേറ്റ ക്രിസ്തുവിന്‍റെ വിലാവില്‍ സ്പര്‍ശിച്ചുകൊണ്ട് വി.മാര്‍ത്തോമ്മാ ശ്ലീഹ നടത്തിയ  വിശ്വാസ പ്രഖ്യാപനത്തിന്‍റെ ഓര്‍മ്മ പുതുക്കി കൊണ്ട് വി.മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിതമായ നിരണം പള്ളിയില്‍ പുതു ഞായര്‍ പെരുന്നാളും വിശ്വാസ പ്രഖ്യാപന റാലിയും ഏപ്രില്‍ 23 ന് നടക്കും.

കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനാധിപന്‍ ഡോ.തോമസ്‌ മാര്‍ അത്താനാസിയോസ് വി.കുര്‍ബാന അര്‍പ്പിക്കും.വൈകീട്ട് 4 മണിക്ക് ശ്ലീഹ പായ്ക്കപ്പലില്‍ വന്നിറങ്ങിയ തോമത്ത് കടവില്‍ നിന്നും നിരണം പള്ളിയിലേക്ക് വിശ്വാസ പ്രഖ്യാപന റാലിയും തുടര്‍ന്ന് അല്‍മായ ട്രസ്റ്റി ജോര്‍ജ് പോള്‍, അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കും.