OVS-Kerala News

സ്നേഹയാത്ര- മലങ്കര ഓർത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസന സഹായ പദ്ധതി

കുട്ടമ്പുഴ/ പിറവം: സ്നേഹയാത്ര-  മലങ്കര ഓർത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസന ഇടയൻ അഭി.ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ ആരംഭിച്ച, കുട്ടമ്പുഴ ആദിവാസി കോളനികളിൽ ഭക്ഷണ സാധനങ്ങൾ എത്തിക്കുന്ന പദ്ധതിയിൽ നിന്നും ഒരു കോളനിയിലെ ( ഊര് ) ഒരാഴ്ച്ചത്തെ ഭക്ഷണ സാധനങ്ങൾ എത്തിക്കുന്നത് പിറവം സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് തീർത്ഥാടന കേന്ദ്രം ഏറ്റെടുത്തു. ഈ ദൈവാലയത്തിലെ യുവജനപ്രസ്ഥാനം നേതൃത്വം നൽകുന്ന ഈ പ്രോഗ്രാമിൽ കോറൽ ജൂബിലി ലൈബ്രറി, മറ്റ് ആത്മീക സംഘടനകൾ, വിശ്വാസി സമൂഹം എന്നിവർ പങ്കെടുക്കുന്നു. 80 കുടുംബങ്ങൾക്ക് ഒരാഴ്ച്ചത്തെ ഭക്ഷണ സാധനങ്ങൾ ആണ് നൽകിയത്. May 22 തിങ്കളാഴ്ച്ച കുട്ടമ്പുഴയിൽ നിന്നും 25 km ദൂരമുളള ഉറിയംപ്പെട്ടി എന്ന ഗ്രാമത്തിൽ വനയാത്രയുടെ സൗന്ദര്യവും ബുദ്ധിമുട്ടും രുചിച്ചറിഞ്ഞ് 26 അംഗ സംഘം കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും ഭക്ഷണ സാധനങ്ങൾ നൽകി.