OVS - Latest NewsOVS-Kerala News

സമ്പത്തിനും പദവിക്കുമപ്പുറം ജീവിതം: മാർ സേവേറിയോസ്

പത്തനംതിട്ട : ലോകസമ്പത്തിനും പദവിക്കുമപ്പുറം ജീവിതത്തെ അർഥവത്താക്കുന്ന ആത്യന്തിക ലക്ഷ്യത്തിൽ ശ്രദ്ധ കൊടുത്ത് ജീവിക്കണമെന്ന് ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറിയും കണ്ടനാട് വെസ്റ്റ് അധ്യക്ഷനുമായ  ഡോ. മാത്യൂസ് മാർ  സേവേറിയോസ്. പി.ഐ. മാത്യൂസ് റമ്പാച്ചന്റെ ശ്രാദ്ധപ്പെരുന്നാളിനോടനു ബന്ധിച്ച് മൈലപ്ര മാർ കുര്യാക്കോസ് ആശ്രമത്തിൽ നടന്ന മൂന്നിന്മേൽ കുർബാനയ്ക്ക് അദ്ദേഹം കാർമികത്വം വഹിച്ചു. ജേക്കബ് ജോൺ കോറെപ്പിസ്കോപ്പ, നഥാനിയേൽ റമ്പാൻ എന്നിവർ സഹകാർമികരായി. ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ‌ അനുസ്മരണ പ്രഭാഷണം നടത്തി. കബറിങ്കൽ ധൂപപ്രാർഥനയും നേർച്ചസദ്യയും നടന്നു. അട്ടച്ചാക്കൽ സെന്‍റ്  ജോർജ് സ്കൂളിലെ അധ്യാപകരുടെ സമ്മേളനവും ആശ്രമത്തിൽ സംഘടിപ്പിച്ചിരുന്നു.

14222350_1178930855511874_4444087908541109135_n

മൈലപ്ര മാത്യൂസ് റമ്പാൻ കിഴക്കിന്റെ പ്രകാശ ഗോപുരം : റെവ .ഫാ ഡോ ടി .ജെ ജോഷ്വ

വന്ദ്യ മാത്യൂസ് റമ്പാച്ചന്റെ പെരുന്നിനോടനുബന്ധിച്ചു നടന്ന ചരമ ജൂബിലി ആരംഭ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം  നടത്തുകയായിരുന്നു അദ്ദേഹം .മൗനത്തിലൂടെ സംസാരിക്കുകയും ,ത്യാഗത്തിലൂടെ സ്നേഹിക്കുകയും ചെയ്ത പിതാവാണ് മൈലപ്ര മാത്യൂസ് റമ്പാച്ചൻ എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ച  ഗീവറുഗീസ് മാർ യൂലിയോസ്‌ മെത്രാപോലിത്ത പറഞ്ഞു .ചടങ്ങിൽ മാത്യൂസ്‌  മാർ തേവോദോസിയോസ് മെത്രാപോലിത്ത, എബ്രഹാം മാര്‍ മാർ സെറാഫിം മെത്രാപോലിത്ത ,വീണ ജോര്‍ജ് എം.എല്‍.എ എന്നിവര്‍     സന്നിഹിതരായിരുന്നു