OVS - Latest NewsOVS-Kerala News

മെറിറ്റ് ഈവനിംഗ് ഒക്‌ടോബര്‍ 13-ന് പരുമലയിൽ

കോട്ടയം: പൊതു പരീക്ഷകളില്‍ മികച്ച വിജയം നേടിയവരും, കലാകായിക രംഗങ്ങളില്‍ മികവ് തെളിയിച്ചവരും, വിവിധ അവാര്‍ഡ് ജേതാക്കളുമായ സഭാംഗങ്ങളെ അനുമോദിക്കുന്നതിനായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ മെറിറ്റ് ഈവനിംഗ് സംഘടിപ്പിക്കുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 2500-ല്‍ പരം പ്രതിഭകളെയാണ് അനുമോദിക്കുന്നത്.

ഒക്‌ടോബര്‍ 13-ന് ഉച്ചകഴിഞ്ഞ് 2.30-ന് പരുമല സെമിനാരി ഓഡിറ്റോറിയത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ബഹു. കേരളാ നിയമസഭാ സ്പീക്കര്‍ അഡ്വ. എ. എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യും. പ. ബാവാ അവാര്‍ഡ് വിതരണം ചെയ്യും. അവാര്‍ഡിന് അര്‍ഹരായവരുടെ പേരുകള്‍ സഭയുടെ വൈബ്സെറ്റില്‍ (www.mosc.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. അര്‍ഹരായവര്‍ കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണ്. അന്നേദിവസം പരുമല സെമിനാരിയിൽ എത്തിച്ചേരുവാൻ സാധിക്കാത്തവർക്ക് പിന്നീട് ദേവലോകം കാതോലിക്കേറ്റ് ഓഫീസിൽ നിന്നും അവാർഡ് ഏറ്റുവാങ്ങാവുന്നതാണ്.

*Download Link* 👇🏻

https://mosc.in/downloads/merit-evening