മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ഫെബ്രുവരി 25 ന് കോലഞ്ചേരിയില്‍

കോട്ടയം: മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം 2022 ഫെബ്രുവരി 25ന് വെള്ളിയാഴ്ച്ച കോലഞ്ചേരിയില്‍ സമ്മേളിച്ച് 7 മെത്രാപ്പോലീത്താമാരെ തെരഞ്ഞെടുക്കുന്നതിന് പഴയ സെമിനാരിയില്‍ കൂടിയ മാനേജിംഗ് കമ്മറ്റി യോഗം തീരുമാനിച്ചു. അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അവതരപ്പിച്ച 2020- 2021 ലെ കണക്ക് മാനേജിംഗ് കമ്മറ്റി പാസാക്കി. 2021-22 ലെ ഓഡിറ്ററായി ഉണ്ണൂണി പോള്‍ & Co., സജു & ജോസിനെയും, പരുമല സെമിനാരി ഓഡിറ്ററായി ഉണ്ണൂണി പോള്‍ & Co.യെയും തെരഞ്ഞെടുത്തു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിച്ചു. നവാഭിഷിക്തനായ പരിശുദ്ധ കാതോലിക്കാ ബാവായെ സഭാ മാനേജിംഗ് കമ്മറ്റി അനുമോദിച്ചു. മെത്രാപ്പോലീത്താമാരുടെ തെരഞ്ഞെടുപ്പു സംബന്ധിച്ച് മാനദണ്ഡങ്ങള്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറസ് മെത്രാപ്പോലീത്താ വായിച്ചു.

error: Thank you for visiting : www.ovsonline.in