OVS-Kerala News

കൈതപറമ്പ് മര്‍ത്തശ്മൂനി പെരുന്നാളിന് കൊടിയേറി.

വി.മര്‍ത്തശ്മൂനി അമ്മയുടെയും ഏഴു മക്കളുടെയും, ഗുരുവായ എലിയാസറിന്‍റെയും നാമത്തിൽ സ്ഥാപിതമായ മധ്യതിരുവിതാംകൂറിലെ പ്രശസ്ത ദേവലായമായ അടൂർ-കടമ്പനാട് ഭദ്രാസനത്തിലെ കൈതപറമ്പ് തേമ്പാറ മര്‍ത്തശ്മൂനി ഓർത്തഡോക്സ്‌ ഇടവകയുടെ 104-മത് പെരുന്നാളിന് ജനുവരി 7 ഞായറാഴ്ച വികാരി. റവ. ഫാ. ജോണ്‍. ടി. ശാമുവേൽ കൊടിയേറ്റി. പെരുന്നാൾ ദിനങ്ങളായ ജനുവരി 12 മുതൽ 15 വരെ അനുഗൃഹീത ഗാന ശ്രൂശഷയെ തുടർന്ന് ഡീക്കൻ. ബിജിൻ.കെ. ജോണ്‍, റവ. ഫാ. ജോസ് കെ ജോണ്‍ തേവലക്കര, റവ.ഫാ.ടൈറ്റ്‌സ് ജോർജ് തലവൂർ, റവ.ഫാ.ജോർജ് വറുഗീസ് തുമ്പമൻ തുടങ്ങിയവർ ദൈവ വചന പ്രഘോഷണം നയിക്കുന്നു.

ജനുവരി 16-നു ചൊവ്വാഴ്ച വൈകിട്ട് 5.30-നു വരിക്കവേലിൽ കുരിശടിയിൽ നിന്നും പൗരാവലിയുടെ സ്വീകരണത്തോടെ ആരംഭിക്കുന്ന ഭക്തിനിർഭരവും, ആഘോഷപൂർവവുമായ റാസ മഞ്ചാടിമുക്കു, കൈതപറമ്പ് കുരിശടി , മണ്ണിക്കരോട്ട് പടി വഴി തിരികെ പള്ളിയിൽ എത്തി ചേരുന്നു. ജനുവരി 17 ബുധനാഴ്ച രാവിലെ 7.30 -നു പ്രഭാത നമസ്ക്കാരവും, തുടർന്ന് വെരി. റവ. ഫാ. എം. എൽ തോമസ് മണ്ണിക്കരോട്, റവ. ഫാ സ്ലീബാ ജോണ്‍ കൈതവിളയിൽ, റവ. ഫാ. യൂഹാനോൻ പ്ലാവിളയിൽ എന്നീ ഇടവക പട്ടക്കാരുടെ മഹനീയ കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബാനയും തുടർന്ന് പൊതു സമ്മേളനം, ചാരിറ്റി-എൻഡോവ്മെന്റ് വിതരണം, കലാ സന്ധ്യ എന്നിവ നടത്തുപെടുന്നു . പെരുന്നാൾ നടത്തിപ്പിനായി ഇടവക വികാരി റവ. ഫാ ജോണ്‍. ടി. ശാമുവേൽ, മേഴ്‌സൻ തോമസ് മണ്ണിക്കരോട്ട് (ട്രസ്റ്റി), സ്ലീബാ ജോണ് പണ്ടാലയിൽ (സെക്രടറി) തുടങ്ങിയവർ നേതൃത്വം നൽകുന്നു.

ശുദ്ധിമതിയായ മര്‍ത്തശ്മൂനിയമ്മയുടേയും (വി. ശ്മൂനി) അവളുടെ വിശുദ്ധരായ ഏഴു മക്കളും