OVS-Kerala News

ചെറിയപള്ളിയിൽ ഇടവകദിനവും പെരുന്നാളും

കോട്ടയം ∙ ചെറിയപള്ളി ഓർത്തഡോക്സ് മഹാ ഇടവകയുടെ വാർഷിക ആഘോഷവും ഇടവകദിനവും വിത്തുകൾക്കുവേണ്ടി വി. ദൈവമാതാവിന്‍റെ പെരുന്നാളും സംയുക്തമായി ആചരിക്കും. നാളെ ആറിനു സന്ധ്യാനമസ്കാരവും പടിഞ്ഞാറെ കൽക്കുരിശ്, ഉപ്പൂട്ടിൽകവല, പുത്തൻപള്ളി, കുരിശുപള്ളി, അങ്ങാടി, അറുത്തൂട്ടിക്കവല, ചാലുകുന്ന് വഴി റാസയും ആശിർവാദവുമുണ്ടായിരിക്കും.

13-ന് ആറിനു സന്ധ്യാനമസ്കാരം, ഗാനശുശ്രൂഷ, ഫാ. അലക്സ് ജോൺ നയിക്കുന്ന സുവിശേഷയോഗം. ഇടവകദിനമായ 14-ന് 7.30-നു സമൂഹബലി, പൗരോഹിത്യ സുവർണജൂബിലിയാഘോഷിക്കുന്ന മുൻ വികാരിയും ഇടവകാംഗവുമായ സി. ജെ. പുന്നൂസ് കോറെപ്പിസ്കോപ്പയെ ആദരിക്കൽ. ആശിർവാദം, കൈമുത്ത്, ആദ്യഫലലേലം, 11നു കലാ കായിക മൽസരങ്ങൾ, സെന്റ് മേരീസ് സെൻട്രൽ സ്കൂൾ, ചെറിയപള്ളി സൺഡേ സ്കൂൾ വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, ഒന്നിനു സ്നേഹവിരുന്ന്, അഖിലകേരള ക്രൈസ്തവ ഗായകസംഘമൽസരം, 4.30-നു കോട്ടയം കോമഡി സ്റ്റാർസ് അവതരിപ്പിക്കുന്ന കോമഡി ഷോ, എൻഡോവ്മെന്റ് വിതരണം, സമ്മാനദാനം, 6.30-നു സന്ധ്യാനമസ്കാരത്തോടെ ഇടവകദിനാഘോഷം സമാപിക്കും.

15-ന് ഏഴിനു വിത്തുകൾക്കുവേണ്ടിയുള്ള വി. ദൈവമാതാവിന്‍റെ പ്രധാന പെരുന്നാൾ. 7.30-നു പ്രഭാതനമസ്കാരം, ഡോ. യൂഹാനോൻ മാർ ദിമെത്രയോസിന്‍റെ പ്രധാന കാർമികത്വത്തിൽ കുർബാന. പ്രദക്ഷിണം, ധൂപപ്രാർഥന, ആശിർവാദം, നേർച്ചവിളമ്പ്, കൈമുത്ത് ഇവയോടെ പെരുന്നാൾ സമാപിക്കും. ഇടവകയുടെ നേതൃത്വത്തിൽ കാൻസർരോഗികൾക്കായുള്ള കാരുണ്യപദ്ധതിയായ ‘സുകൃതം’ ഇതിനു മുന്നോടിയായി ഉദ്ഘാടനം ചെയ്തു.

പഴയമയുടെ പുതുമ നിലനിര്‍ത്തി കോട്ടയം ചെറിയപള്ളി >>