OVS - Latest NewsOVS-Kerala News

കല്ലൂപ്പാറ പള്ളിയിൽ പെരുന്നാളിന് തുടക്കം;മരിയൻ പുരസ്‌കാരം ഡോ.വി.പി ഗംഗാധരന്

പത്തനംതിട്ട :- പരിശുദ്ധ സഭയുടെ പൗരസ്ത്യ മരിയൻ തീർഥാടന കേന്ദ്ര ദേവാലയമായ കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ പ്രസിദ്ധമായ പെരുന്നാളിന് കൊടിയേറി.ഇന്ന് കുർബാന ശേഷം നടന്ന ചടങ്ങിൽ ഇടവക മെത്രാപ്പോലീത്ത ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് വികാരിമാരായ ഫാ.ജോജി എം എബ്രഹാം ,ഫാ.ഫിലിപ്പ് എൻ ചെറിയാൻ എന്നിവരെയും ഇടവക വിശ്വാസികളെയും സാക്ഷി നിർത്തി കൊടിയേറ്റ് കർമ്മം നിർവഹിച്ചു.പെരുന്നാൾ ശുശ്രൂഷകൾക്ക് നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്,കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനും പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയുമായ ഡോ.മാത്യൂസ് മാർ സേവേറിയോസ് ,കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ.തോമസ് മാർ അത്താനാസിയോസ് ,നിലക്കൽ -മാവേലിക്കര ഭദ്രാസനാധിപൻ ജോഷുവാ മാർ നിക്കോദിമോസ് എന്നീ മെത്രാപ്പോലീത്തമാർ നേതൃത്വം നൽകുന്നതാണ് . പെരുന്നാളിനോട് അനുബന്ധിച്ചു ഏർപ്പെടുത്തിയ മരിയൻ പുരസ്‌കാരം ഡോ.വി.പി ഗംഗാധരന് ലഭിച്ചു.ആരോഗ്യ രംഗത്തെ മികച്ച സംഭവകളെ മുൻ നിർത്തിയാണ് കൊച്ചി കാൻസർ സൊസൈറ്റി രക്ഷാധികാരി ഡോ.ഗംഗാധരനെ പുരസ്‌കാരത്തിന് അർഹനാക്കിയത്.ഓഗസ്റ്റ് 7 നു നടക്കുന്ന സമ്മേളനത്തിലാണ് പുരസ്‌കാര സമർപ്പണം .ഗാന -വചന ശുശ്രൂഷ,മദ്ധ്യസ്ഥ പ്രാര്‍ത്ഥന,ഇംഗ്ലീഷ് കുര്‍ബാന,അഭയം പ്രാര്‍ത്ഥന സംഗമം,നിരണം ഭദ്രാസന സുവിശേഷക സംഘം ധ്യാനം,മര്‍ത്തമറിയം സമാജം സമ്മേളനം,യുവജന ധ്യാനം,വി.മൂന്നിന്മേല്‍ കുര്‍ബാന ,പ്രദക്ഷിണം എന്നിവ ഓഗസ്റ്റ്‌ 15 വരെയുള്ള ദിവസങ്ങളില്‍ നടക്കും.