OVS - Latest NewsOVS-Kerala News

മുളക്കുളം വലിയപള്ളിയുടെ കൂദാശയും പ്രധാന പെരുന്നാളും 15,16 തീയതികളിൽ

പിറവം : തർക്കത്തിലായിരുന്ന  മുളക്കുളം മാർ യൂഹാനോൻ ഈഹീദോയോ ഓർത്തഡോക്സ്‌ വലിയ പള്ളിയുടെ വി. മൂറോൻ അഭിഷേക കൂദാശയും പ്രധാന പെരുന്നാളും ജനുവരി 15,16 (ചൊവ്വബുധൻ) തീയതികളിൽ നടക്കും. പെരുന്നാളിന് തുടക്കം കുറച്ചു 13 ന് കൊടിയേറ്റ്. ശുശ്രൂഷകൾക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ മുഖ്യകാർമ്മീകത്വം വഹിക്കും. അഭിവന്ദ്യ പിതാക്കന്മാരായ ഡോ.മാത്യൂസ്‌ മാർ സേവേറിയോസ് (കണ്ടനാട് വെസ്റ്റ് ഭദ്രാസനം),ഡോ.ഗീവർഗസ് മാർ യൂലിയോസ്‌(അഹമ്മദാബാദ് ഭദ്രാസനം),ഡോ.യാക്കോബ് മാർ ഐറെനിയോസ്(കൊച്ചി ഭദ്രാസനം) തുടങ്ങിയ  മെത്രാപ്പോലീത്തമാർ സഹകാർമ്മീകരാകും.

15 ന് വൈകുന്നേരം 4 മണിക്ക് വാഹനങ്ങളുടെ അകമ്പടിയോടെ പാലച്ചുവട് സെന്റ് ഗ്രീഗോറിയോസ് ചാപ്പലിൽ  വലിയ പള്ളിയിലേക്ക്  സ്വീകരിച്ചാനയിക്കുന്നു. 5.30 ന് സന്ധ്യ പ്രാർത്ഥനയും,6.30 ന് ദേവാലയത്തിന്റെ ശിലാസ്ഥാപനവും കൂദാശ ഒന്നാം ക്രമവും,8.45 ന് പ്രദക്ഷിണം,9.30 ന് ആശീർവാദം,അത്താഴവിരുന്ന്. 16 ന് രാവിലെ 6.30 മണിക്ക് പ്രഭാത പ്രാർത്ഥന,7.30 ന് കൂദാശയുടെ തുടർ ക്രമങ്ങൾ,9.30 ന് മൂന്നിന്മേൽ കുർബ്ബാന,12.30 ന് ആശീർവാദം,നേർച്ച സദ്യ.രൂക്ഷമായ തർക്കത്തെ പൂട്ടി കിടക്കുകയായിരുന്ന പള്ളി നീണ്ട 16 വർഷങ്ങൾക്ക് ശേഷം തുറന്ന് ആരാധന നടത്തി ഒരു വർഷം പൂർത്തിയാകുമ്പോൾ  പുനർനിർമ്മാണം കഴിഞ്ഞു.യൂഹാനോൻ ഈഹീദോയുടെ നാമത്തിലുള്ള മലങ്കര സഭയുടെ ഏക ദേവാലയമാണ് മുളക്കുളം വലിയ പള്ളി.2017 സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സർക്കാരിനോട് താക്കോൽ ഉടമസ്ഥർക്ക് തിരിച്ചു നൽകാൻ ഉത്തരവിട്ടത്.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

മുളക്കുളം വലിയ പള്ളിയിൽ കബറിടങ്ങൾ കണ്ടത്തി

 

ചരിത്രം ഉറങ്ങുന്ന മുളക്കുളം വലിയ പള്ളി .

‘അച്ഛാ,ഒരുപാട് നന്ദി’;സംസ്കാരം നടത്തിയ വികാരിയോട്  യാക്കോബായ കുടുംബം