OVS-Pravasi News

വട്ടശ്ശേരിൽ മാർ ദീവന്ന്യാസിയോസ് മെമ്മോറിയൽ ബാഡ്മിൻ്റൺ­ ടൂർണമെൻ്റ് സമാപിച്ചു

ടെക്സസ് (യു.എസ്) :  ഓര്‍ത്തഡോക് സ് ക്രൈസ്തവ യുവജന പ്രസ്ഥാനം സൗത്ത് – വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഡാലസ് മേഖല കമ്മിറ്റിയുടെ   ആഭിമുഖ്യത്തിൽ ‘സഭാ ഭാസുരന്‍’ പരിശുദ്ധനായ വട്ടശ്ശേരില്‍ തിരുമേനിയുടെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച  പ്രഥമ  വട്ടശേരിൽ മാർ ദീവന്ന്യാസിയോസ് മെമ്മോറിയൽ ബാഡ്മിൻ്റൺ­ ടൂർണൻ്റിൽ ഡാലസ് സെന്‍റ്   മേരീസ് ഓര്‍ത്തഡോക് സ്  വലിയ പള്ളിയിലെ  യുവജന പ്രസ്ഥാനം പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്ന ടീം ട്രോഫി  കരസ്ഥമാക്കി.

badmintontrophy-pic-jpg-image-784-410

പ്ലാനോ ബാഡ്മിൻ്റൺ­ സെന്‍ററില്‍  നടന്ന മത്സരത്തിനുശേഷം റവ. ഫാ. സി.ജി. തോമസ്,റവ.ഫാ. ബിനോയ് ജോർജ് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.സെന്‍റ്  മേരീസ് വലിയപള്ളി വികാരി റവ.ഫാ. രാജു ദാനിയേൽ വിജയികളെ അനുമോദിച്ചു.