OVS - Latest NewsOVS-Pravasi News

കുവൈറ്റ് ഓർത്തഡോൿസ്‌ യുവജനപ്രസ്ഥാനത്തിന്‍റെ പ്രവർത്തനോദ്ഘാടനം നടത്തി

കുവൈറ്റ്:- കുവൈറ്റ് സെന്റ്‌  സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ്‌ യുവജനപ്രസ്ഥാനത്തിന്‍റെ പ്രവർത്തനോദ്ഘാടനം 2016 ഏപ്രിൽ മൂന്നാം തീയതി ഞായറാഴ്ച വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം പ്രസ്ഥാനം വൈസ് പ്രസിഡന്റ് റവ. ഫാ. ഫിലിപ്പ് തരകൻ (തേവലക്കര) ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഇടവകയുടെ വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് ശക്തിയും ഊർജ്ജവും പ്രദാനം ചെയത്, ഇടവകയുടെയും ഭദ്രാസനത്തിന്റെയും പ. സഭയുടെയും വളർച്ചയ്ക്കുതകും വിധം പ്രവർത്തിക്കുവാൻ ബഹു. അച്ചൻ പ്രസ്ഥാനം അംഗങ്ങളെ ആഹ്വാനം ചെയ്തു. ഇടവക വികാരി റവ. ഫാ. സഞ്ജു ജോൺ അച്ഛന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ പ്രസ്ഥാനം കേന്ദ്ര കമ്മിറ്റി അംഗം ശ്രീ ജോബിൻ പി. ജോർജ് ആശംസയർപ്പിച്ചുകൊണ്ട്‌ സംസാരിച്ചു.