OVS - Latest NewsOVS-Kerala News

കണ്ടനാടിനെ സംഘർഷഭൂമിയാക്കാൻ ശ്രമം ; കണ്ടനാട് കത്തീഡ്രലിന് സമീപം യാക്കോബായ ചാപ്പൽ ഉണ്ടെന്നിരിക്കെ അനധിക്യത ദേവാലയ നിർമ്മാണം

കണ്ടനാട് ഭദ്രാസന പള്ളി എന്നറിയപ്പെടുന്ന കണ്ടനാട് സെന്റ് മേരീസ്‌ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ദേവാലയം സംഘര്‍ഷഭൂമിയാക്കാന്‍ യാക്കോബായ വിഭാഗം ശ്രമിക്കുന്നു.ശക്രള്ളാ മാർ ബസേലിയോസ് ഡയസീഷ്യൻ സെന്‍റെര്‍ എന്ന പേരിൽ യാക്കോബായ വിഭാഗ മെത്രാപ്പോലീത്ത സ്വന്തം അനിയന്റെ പേരിൽ തുടങ്ങിയ കെട്ടിടത്തി ൽ എല്ലാ മാസവും 21ന് വൈകിട്ട് വിശുദ്ധ കുർബ്ബാന നടത്തുന്നതിന് ക്രമീകരണം തുടങ്ങുകയും പള്ളി വികാരി കളക്ടർക്ക് നൽകിയ പരാതി പരിഗണിച്ച് അവിടെ ആരാധന തടയുകയുമാണ് ഉണ്ടായിരുന്നത് .എന്നാൽ,ഈ ആരോപണവിധേയനായ മെത്രാപ്പോലീത്ത ഈ കെട്ടിടം ‘എന്റെ അരമനയാണ്, ഞാൻ താമസിക്കുന്ന സ്ഥലമാണ്’ എന്ന് ബഹു എറണാകുളം ജില്ലാ കളക്ടറെ തെറ്റിദ്ധരിപ്പിക്കുകയും സ്വന്തം(private worship),ആരാധനയ്ക്കുള്ള അനുമതി തരപ്പെടുത്തുകയും ചെയ്തിരുന്നു. അവിടെവച്ച് രഹസ്യമായി പട്ടം കൊട ശുശ്രൂകളും നടത്തി വന്നിരുന്നു. യാക്കോബായ വിഭാഗത്തിന് 34 വർഷം പഴക്കമുള്ള ഒരു ചാപ്പൽ കണ്ടനാട് തന്നെ ഉണ്ടെന്നിരിക്കേ ഈ കെട്ടിടം പള്ളിയാക്കുന്നതിനുള്ള ശ്രമം നടന്നുവരുന്നു. ഇതിന്റെ മുന്നോടിയായി ഒരു കൽകുരിശും കൽ വിളക്കും കൊടി മരവും സ്ഥാപിച്ചു കഴിഞ്ഞു. അധിക്യതരുടെ ഒത്താശയോടെയാണ് ഈ പ്രവർത്തികൾ ചെയ്തുവരുന്നത്. ഈ പ്രവർത്തി ബോധപൂർവ്വവും പള്ളിയിൽ സ്ഥിരം സംഘർഷവും ഉണ്ടാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി കാണേണ്ടതാണ്

കണ്ടനാട് ഭദ്രാസന പള്ളി : കണ്ടനാട് വി .മര്‍ത്തമറിയം ഓര്‍ത്തഡോക് സ് കത്തീഡ്രല്‍ ; നാള്‍ വഴിയിലൂടെ
https://www.ovsonline.in/ancient-parishes/kandanad-st-marys-orthodox-church-brief-history/