OVS - Latest NewsOVS-Exclusive NewsOVS-Kerala News

പ്രതിഷേധങ്ങൾ തെറി വിളിയുമായി അതിരുകിടന്നു ; യാക്കോബായ ഗ്രൂപ്പിനെതിരെ സഹികെട്ടു പോലീസിൽ പരാതി നൽകി പിറവം നിവാസികൾ

നിത്യവും വൈകുന്നേരങ്ങളിൽ പിറവം ടൗണിലേക്ക് ഇറങ്ങാൻ വയ്യാത്ത സ്ഥിതിയിലാണ് പിറവംകാർ.വഴി നീളെ അസഭ്യം ചൊരിഞ്ഞ പ്രതിഷേധ പ്രകടങ്ങൾ കണ്ടു മടുത്ത പിറവത്തെ നാട്ടുകാർ ഇപ്പോൾ യാക്കോബായ വിഭാഗത്തിന് നേരെ തിരിഞ്ഞിരിക്കുകയാണ്.സ്വൈര്യ ജീവിതത്തിന് തടസ്സം നേരിട്ടതായി ചൂണ്ടിക്കാട്ടി പിറവം പോലീസിൽ അനേകം പരാതികളാണ് ലഭിച്ചത്.നീതി ന്യായ വ്യവസ്ഥയെ പച്ചക്ക് അവഹേളിക്കുന്ന  പ്രതിഷേധങ്ങൾ മാന്യതയുടെ  സർവ്വ സീമയും ലംഘിച്ചുവെന്നു ഓവിഎസ്‌ ഓൺലൈന് ലഭിക്കുന്ന വിവരം.

പിറവം വലിയ പള്ളിയെ സംബന്ധിച്ച സുപ്രീം കോടതി വിധിക്ക് പുറകെയാണ് നിത്യേന   പ്രതിഷേധങ്ങൾ നടത്തി യാക്കോബായ വിഭാഗം നഗര നിവാസികളുടെ കണ്ണിലെ കരടായി മാറിയത്.പ്രതിഷേധം നടത്താനുള്ള അവകാശം അംഗീകരിക്കുന്നുവെങ്കിലും പൊതു ജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തി നിൽക്കുന്നത്.നഗരത്തിലെ വ്യാപാരികളാണ് ഏറ്റവും കൂടുതൽ പൊറുതി മുട്ടിയിരിക്കുന്നത്.വിധിക്ക് പിന്നാലെ ഹർത്താൽ പ്രഖ്യാപിക്കാനുള്ള നീക്കം നാട്ടുകാർ ഇടപെട്ടു പൊളിച്ചിരിന്നു.

പിറവം വലിയ പള്ളിയിൽ കുറേ കാലമായി അഴിമതിയാണെന്ന ആക്ഷേപം നാട്ടുകാർക്കിടെയുണ്ട്. കാണിക്കായി ഇടുന്ന പണം പള്ളിയിലേക്ക് ലഭിക്കുന്നുണ്ടോ സംശയമാണ് ഉയർന്നിരുന്നത്.ഏകീകൃത ഭരണം സംവിധാനം വന്നാൽ വലിയ പള്ളിയുടെ പ്രവർത്തനം മികച്ചതും ജനക്ഷേമകരവുമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.പിറവം കാതോലിക്കേറ്റ് സെന്ററിൽ സംഘടിപ്പിച്ച മത – സാമുദായിക പ്രതിനിധികളുടെ യോഗത്തിൽ ഈ അഭിപ്രായമാണ് ഉൾതിരിഞ്ഞത്.