OVS-Pravasi News

ഡോ. യൂഹാനോൻ മാർ മിലിത്തിയോസിന് ന്യൂജേഴ്സിയിൽ സ്വീകരണം നല്‍കി

ന്യൂജേഴ്സി → അമേരിക്കയിൽ ഹ്രസ്വ സന്ദർശനം നടത്തുന്ന ഓർത്തഡോക്സ് സഭയുടെ തൃശ്ശൂർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ മിലിത്തിയോസിന് ന്യൂജേഴ്സി സെന്‍റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഊഷ്മള സ്വീകരണം നൽകി. മാര്‍ മിലിത്തി യോസ് നേതൃത്വം നൽകിയ പ്രഭാതപ്രാർത്ഥനയിലും വിശുദ്ധകുർബാനയിലും സംബന്ധിക്കുവാ നും,കുടുംബസമേതം പങ്കുചേർന്ന് അനുഗ്രഹങ്ങൾ പ്രാപിക്കുവാനും ഇടവകാംഗങ്ങൾ എല്ലാവരും എത്തിയിരുന്നു.ഫാ.സി.സി. മാത്യുവും ഫാ. വിജയ് തോമസും സഹകാർമികരായി കുർബാനയിൽ പങ്കെടുത്തു.

ഇടവകയിൽ നിന്ന് ഈവർഷം ഗ്രാജുവേറ്റ് ചെയ്ത വിദ്യാർത്ഥികളെ മെത്രാപ്പോലീത്ത അനുമോദിക്കുകയും, അവർ നേർവഴിയിൽ വളരാൻ ദൈവകൃപ ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.അനു ഷാജൻ നൽകിയ സ്നേഹവിരുന്നിൽ തുടങ്ങി, തിരുമേനിയുടെ ജന്മദിനം ഇടവകാംഗങ്ങൾ കേക്ക്മുറിച്ച് ഭംഗിയായി ആഘോഷിച്ചു.നിങ്ങളുടെ ഈ സ്നേഹപ്ര കടനം എന്നെ കൂടുതൽ വിനയാന്വിതനാക്കുന്നുവെന്നും, ഇടവകാംഗങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു – മാര്‍ മിലിത്തിയോസ് പറഞ്ഞു.

ഈ ഇടവകയിലെ വിശ്വസികൾക്ക്  മിലിത്തിയോസ് തിരുമേനി ഒരുനല്ല ഇടയനും,നേരിന്റെ വഴികാട്ടിയും ആണെന്ന് ദേവാലയ സെക്രട്ടറി സന്തോഷ് തോമസ് തന്റെ നന്ദി പ്രസംഗത്തിൽ പറഞ്ഞു.ട്രഷറർ വർഗീസ് തോമസ് (അജി), പള്ളി മാനേജിങ്ങ് കമ്മിറ്റി അംഗങ്ങൾ മുതലായവർ തിരുമേനിയുടെ സന്ദർശനം ഒരു ആഘോഷമാക്കി മാറ്റുന്നതിൽ സുപ്രധാന പങ്കുവഹിച്ചു.