Outside KeralaOVS - Latest News

ഷാർജ സെന്‍റ് ഗ്രിഗോറിയോസ് ഇടവകയിൽ എംജിഒസിഎസ്‌എം വാർഷികം

ഷാർജ : സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ഇടവകയിൽ എംജിഒസിഎസ്‌എം യൂണിറ്റ് 20-ആമത് വാർഷികം ആഘോഷിച്ചു. ഡോ.യൂഹാനോൻ മാർ മിലിത്തിയോസ് സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. നന്മകൾ തിരിച്ചറിഞ്ഞു ജീവിക്കാനുള്ള വിവേകം പുതിയ തലമുറയ്‌ക്ക് ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ഇടവക വികാരി ഫാ. അജി.കെ.ചാക്കോ അധ്യക്ഷത വഹിച്ചു. എംജിഒസിഎസ്‌എം കേന്ദ്ര സെക്രട്ടറി ഫാ.ഫിലൻ പി.മാത്യു മുഖ്യപ്രഭാഷണം നടത്തി.

സഹവികാരി ഫാ.ജോൺ കെ.ജേക്കബ്, ഇടവക ട്രസ്‌റ്റി ഷാജി തോമസ്, സെക്രട്ടറി റജി പാപ്പച്ചൻ, ഡൽഹി ഭദ്രാസന കൗൺസിൽ അംഗം കെ.ജി.നൈനാൻ, സോണൽ സെക്രട്ടറി തരുൺ ഉമ്മൻ, എംജിഒസിഎസ്‌എം ഭാരവാഹികളായ ബിജു കളീക്കൽ, അലക്‌സ് വർഗീസ്, ജേക്കബ് വർഗീസ്, ജേക്കബ് അലക്‌സ്, ഫിലിപ്പ് മാത്യു, ജൂലിയ സാറ തോമസ് പ്രസംഗിച്ചു. 1996 മുതൽ പ്രവർത്തിച്ച ഭാരവാഹികളെ ആദരിച്ചു. പെരുന്നാളിനു സമാപനം കുറിച്ച് മൂന്നിന്മേൽ കുർബാനയും തുടർന്നു ശ്ലൈഹിക വാഴ്‌വും നേർച്ചവിളമ്പും നടന്നു. വിവിധ എമിറേറ്റുകളിൽ നിന്നു നൂറുകണക്കിനു വിശ്വാസികൾ പങ്കെടുത്തു.