മാർ ദിവന്നാസിയോസ് എജ്യുക്കേഷൻ, ഗൈഡൻസ് & കെയർ സെന്റര്‍ ഉദ്ഘാടനം ചെയ്തു

ഇടുക്കി ഭദ്രാസനത്തിലെ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ അഭി. മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയുടെ അനുഗ്രഹാശിശുകളോടെ ഭാഗ്യസ്മരണാർഹനായ ഔഗേൻ മാർ ദീവന്നാസിയോസ് തിരുമേനിയുടെ നാമഥേയത്തിൽ മാർ ദിവന്നാസിയോസ് എജ്യുക്കേഷൻ ഗൈഡൻസ് ആൻഡ് കെയർ – ഓ സി വൈ എം ഇടുക്കി എന്ന പേരിൽ നമ്മുടെ ഭദ്രാസനത്തിൽ പഠനത്തിൽ മികവുള്ളവരും സാമ്പത്തിക പ്രയാസ്സമനുഭവിക്കുന്നവരുമായ വിദ്യാർത്ഥികൾക്ക് വേണ്ടുന്ന സഹായങ്ങളും, മാർഗ്ഗ നിർദേശങ്ങളും നൽകി വിദ്യാഭ്യാസ മേഖലയിൽ നമ്മുടെ ഭദ്രാസനത്തെ വളർത്തിയെടുക്കുവാനും

യുവജനപ്രസ്ഥാനത്തിന്റെ ഒരു പ്രോഗ്രാമായി

 മാർ ദിവന്നാസിയോസ് എജ്യുക്കേഷൻ ഗൈഡൻസ് ആൻഡ് കെയർ – ഓ സി വൈ എം ഇടുക്കി എന്ന പേരിൽ പുതിയ ഒരു സംരഭത്തിന് യുവജനപ്രസ്ഥാനം ചുവടുവയ്ക്കുന്നു.

ഈ പ്രവർത്തനത്തിലൂടെ

👉 നമ്മുടെ ഭദ്രാസനത്തിലെ സാമ്പത്തികമായി പ്രയാസ്സപ്പെടുന്ന പഠനത്തിൽ സമൃദ്ധരായവരെ സഹായിക്കുക.

👉 കരിയർ ഗൈഡൻസ് ക്ലാസ്സുകൾ നൽകുക.

👉 പഠനം കഴിഞ്ഞു നിൽക്കുന്നവർക്ക് ജോലി സാധ്യതകൾ പരിചയപ്പെടുത്തുക,

 വിവിധ കമ്പനികളുടെ സഹായത്തോടെ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുക തുടങ്ങിയവയാണ് പ്രവർത്തനങ്ങൾ..

അഭി. ഔഗേൻ മാർ ദിവന്നാസിയോസ് തിരുമേനിയുടെ 14-ാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് വാകത്താനം വള്ളിക്കാട്ട് ദയറായിൽ നടന്ന ചടങ്ങിൽ ഡോ.മാത്യൂസ് മാർ സേവേറിയോസ് തിരുമേനി സംരംഭം ഉദ്ഘാടനം ചെയ്തു. ഭദ്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. ജസ്വിൻ ചാക്കോ, ഫാ. ജോസ് സാമൂവേൽ, ഫാ. ജിജിൻ ബേബി എന്നിവർ സന്നിഹിതരായിരുന്നു.

error: Thank you for visiting : www.ovsonline.in