താപസ ജീവിതത്തിൻ്റെ മഹനീയ മാതൃകയാണ് പ. മാത്യൂസ് തൃതീയൻ ബാവാ -വീണ ജോർജ്

കോലഞ്ചേരി:- പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ താപസ ജീവിതത്തിൻ്റെ മഹനീയ മാതൃകയാണെന്നു മന്ത്രി വീണ ജോർജ് പറഞ്ഞു. പ്രാർഥനയും പ്രവൃത്തിയും ഒരേ പോലെ കരുതുന്ന മഹാ ഇടയനുമാണ്. ഓർത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ ബാവാ ക്കു നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മാർ ജേക്കബ് മുരീക്കൻ അധ്യക്ഷത വഹിച്ചു. യൂഹാനോൻ മാർ ദിയസ്കോറോസ്, യൂഹാനോൻ മാർ പോളികാർപ്പോസ്, എം എൽഎമാരായ പി.വി.ശ്രീനിജിൻ, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, വൈദിക ട്രസ്റ്റി ഫാ.എം.ഒ.ജോൺ,വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട്, ഹൈക്കോടതി സീനിയർ അഭിഭാഷകൻ അഡ്വ.ശ്രീകുമാർ , പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി.വർഗീസ്, പഞ്ചായത്ത് അംഗം സംഗീത ഷൈൻ, സി.കെ.വർഗീസ്, ഭദ്രാസന സെക്രട്ടറി ഫാ.സി.എം.കുര്യാക്കോസ്, ഫാ.ജോസ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. നേരത്തെ കോലഞ്ചേരി പള്ളിയിലേക്ക് പരിശുദ്ധ ബാവായെ സ്വീകരിച്ച് ആനയിച്ചു. വികാരി ഫാ.ജേക്കബ് കുര്യൻ, പള്ളി ട്രസ്റ്റി സാജു പടിഞ്ഞാക്കര, ജോർജ് സി. കുരുവിള, സെക്രട്ടറി ബെന്നി നെല്ലിക്കാമുറി തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു. പള്ളിയുടെ ഉപഹാരം ഭാരവാഹികൾ ചേർന്നു സമ്മാനിച്ചു. പ്രാർഥനക്കു ശേഷം പരിശുദ്ധ ബാവായെ സമ്മേളന സ്ഥലമായ പ്രസാദം സെൻ്ററിലേക്ക് ആനയിച്ചു. സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, യുവജന പ്രസ്ഥാനഅംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

കാതോലിക്കാ സ്ഥാനമേറ്റത്തിന് ശേഷം ആദ്യമായി കണ്ടനാടിന്റെ മണ്ണിലേക്ക് എഴുന്നള്ളുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവായ്ക്ക്‌ കണ്ടനാട് ഭദ്രാസനം വഴി നീളെ ഒരുക്കിയത് ഗംഭീര സ്വീകരണം.കനത്ത മഴയെ വക വെക്കാതെ വഴിയിൽ നിരവധി വിശ്വാസികളും കാത്തിരുന്നത്. ഭദ്രാസന അതിർത്തിയായ പുതുവേലി സെന്റ് ജോൺസ് ഓർത്തഡോക്സ്‌ പള്ളിയിൽ (കണ്ടനാട് വെസ്റ്റ്) നിന്ന് ചോരക്കുഴി സെന്റ് ജോൺസ് ഓർത്തഡോക്സ്‌ പള്ളി (കണ്ടനാട് ഈസ്റ്റ്‌), വടകര സെന്റ് ജോൺസ് ഓർത്തഡോക്സ്‌ പള്ളി (കണ്ടനാട് ഈസ്റ്റ്‌ ), ഓണക്കൂർ സെഹിയോൻ ഓർത്തഡോക്സ്‌ പള്ളി (കണ്ടനാട് ഈസ്റ്റ്‌), പാമ്പാക്കുട ചെറിയ പള്ളി (കണ്ടനാട് വെസ്റ്റ്), കർമേൽക്കുന്നു സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളി (കണ്ടനാട് വെസ്റ്റ്), പിറവം സെന്റ് മേരീസ്‌ ഓർത്തഡോക്സ്‌ കത്തീഡ്രൽ വലിയ പള്ളി (കണ്ടനാട് ഈസ്റ്റ്‌), മാമ്മലശ്ശേരി മാർ മിഖായേൽ ഓർത്തഡോക്സ്‌ പള്ളി (കണ്ടനാട് ഈസ്റ്റ്‌), കിഴുമുറി സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളി (കണ്ടനാട് വെസ്റ്റ്), ഊരമന ഗലീലക്കുന്നു സെന്റ് മേരീസ്‌ ഓർത്തഡോക്സ്‌ പള്ളി (കണ്ടനാട് വെസ്റ്റ്), ഊരമന താബൂർ സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളി (കണ്ടനാട് ഈസ്റ്റ്‌), കടമറ്റം സെൻറ് ജോർജ് ഓർത്തഡോക്സ്‌ പള്ളി (കണ്ടനാട് വെസ്റ്റ്), കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ്‌ സെന്റ് പോൾസ് ഓർത്തഡോക്സ്‌ പള്ളി (കണ്ടനാട് വെസ്റ്റ്) എന്നിവിടങ്ങളിൽ നിന്നുള്ള സ്വീകരണമേറ്റുവാങ്ങിയാണ് പരിശുദ്ധ പിതാവ് കണ്ടനാട് ഭദ്രാസന ആസ്ഥാനമായ പ്രസാദം സെൻ്ററിൽ എത്തിചേർന്നത്.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in