OVS - Latest NewsOVS-Kerala News

പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിയിൽ യാക്കോബായ വിഭാഗത്തിൻ്റെ അഴിമതി ഭരണത്തിന് അന്ത്യം.

പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിയുടെ സകല വസ്തുവകകളും അകൗണ്ടുകളും വിഘടിത യാക്കോബായ വിഭാഗത്തിൻ്റെ അഴിമതി ഭരണത്തിൽ നിന്നും കോടതി നിയമിച്ച അഭിഭാഷക റിസീവർ ഏറ്റെടുക്കുവാൻ പറവൂർ അഡീഷണൽ ജില്ലാ കോടതി ഉത്തരവായി. പള്ളിയിൽ ആരാധന നടത്തുന്നതിന് ഓർത്തഡോക്സ് സഭയുടെ വൈദികർക്ക് മാത്രമേ അവകാശമുള്ളൂ എന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് കോടതി ഓർത്തഡോക്സ് സഭയുടെ അപേക്ഷ പരിഗണിച്ച് കോടതിഉത്തരവ് നടപ്പിലാക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പു വരുത്താൻ അഭിഭാഷ റിസീവറെയും ചുമതലപ്പെടുത്തി. എന്നാൽ വിഘടിത യാക്കോബായ വിഭാഗം പള്ളിയിൽനിന്ന് പുറത്തിറങ്ങിയെങ്കിലും മുറ്റത്തു തന്നെയുള്ള ഒരു മുറിയിൽ ആരാധന നടത്തിവരികയായിരുന്നു. ഇതിനെ തുടർന്നാണ് ഓർത്തഡോക്സ് സഭ വീണ്ടും കോടതിയെ സമീപിച്ചത്. ഇതോടുകൂടി വിഘടിത യാക്കോബായ വിഭാഗത്തിൻ്റെ നിയമ വിരുദ്ധവും അഴിമതി നിറഞ്ഞതുമായ ഭരണത്തിന് പൂർണമായും അറുതി വന്നിരിക്കുകയാണ്.

നീതിയും സത്യവും നടപ്പിലാക്കുന്നതിനും നിയമാനുസൃതം പള്ളി ഭരണം നടക്കുന്നതിനും വേണ്ടി ഓർത്തഡോക്സ് സഭാംഗങ്ങൾ പതിറ്റാണ്ടുകളായി നടത്തി വന്ന ക്ഷമയോടും പ്രാർത്ഥനയോടുകൂടിയ സഹന സമരം വിജയത്തിൽ എത്തി നിൽക്കുകയാണ്. ഈ കാലയളവിൽ തോട്ടപ്പാട്ട് ഉതുപ്പ് കുരിയാക്കോസ് ചേട്ടൻ്റെയും മലങ്കര വറുഗീസ് ചേട്ടൻ്റെയും ജിവനുകൾ സഭക്ക് നഷ്ടപ്പെട്ടിരുന്നു. ഈ രണ്ട് ആത്മാകളും അതോടൊപ്പം ഈ വിജയം കാണുവാൻ സാധിക്കാതെ മൺമറഞ്ഞുപോയ അനേകം പിതാക്കന്മാരുടെ ആത്മാക്കളും സന്തോഷിക്കുന്ന ഒരു നിമിഷം ആയി ഇത് മാറും എന്ന് നമുക്ക് പ്രത്യാശിക്കാം. എത്ര വൈകിയാലും എത്ര കഷ്ടതകൾ സഹിച്ചാലും, ജീവൻ എടുത്താലും അവസാനം സത്യം വിജയിക്കും, നീതി നടപ്പാക്കപ്പെടും എന്ന് ഈ വിധിയോട് കൂടി വീണ്ടും തെളിയക്കപ്പെട്ടിരിക്കുന്നു.

പെരുമ്പാവൂർ പള്ളി കേസ് വിധി യാക്കോബായ വിഭാഗത്തിൻ്റെ പ്രതീക്ഷ തകർക്കുന്നു.