OVS - Latest NewsOVS-Exclusive NewsOVS-Kerala News

മൂന്നാം സമുദായ കേസ് : ഓർത്തഡോൿസ് സഭയ്ക്കു വീണ്ടും വിജയം

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ അഭിമാന സ്തംഭമായ കോലഞ്ചേരി സെന്‍റ് പീറ്റേഴ്‌സ് ആൻഡ് സെന്‍റ്  പോൾസ് ,വരിക്കോലി സെന്‍റ് മേരീസ് ,മണ്ണത്തൂർ സെന്‍റ് ജോർജ് പള്ളികളുടെ അവകാശ തർക്കത്തെ സംബന്ധിച്ചു ബഹു. സുപ്രീം കോടതിയിൽ നടക്കുന്ന കേസിൽ ഓർത്തഡോക്സ്‌ സഭയ്ക്ക് അനുകൂല വിധി.

കേരളത്തിലെ ഓർത്തഡോക്സ്‌ – യാക്കോബായ വിഭാഗങ്ങൾ തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന തർക്കങ്ങൾക്ക് വിധിയോടെ സുപ്രധാന വഴിത്തിരിവാകുമെന്നാണ് വിലയിരുത്തുന്നത്. മൂന്നാം സമുദായ കേസെന്നു വിശേഷിക്കപ്പെടുന്ന വ്യവഹാരത്തിൽ ഓർത്തഡോൿസ് സഭയുടെ വിജയം ആവർത്തിച്ചിരിക്കുകയാണ്. മലങ്കര സഭയുടെ പള്ളികൾ 1934 ഭരണഘടനാ പ്രകാരം ഭരിക്കപ്പെടണമെന്നായിരുന്നു വിധികളുടെ ഉപസംഹാരം. ഇതിൻ പ്രകാരം അനേകം പള്ളികൾ ഭരിക്കുന്നു. സുപ്രീം കോടതി നിരീക്ഷകൻ ജസ്റ്റിസിന്റെ മേൽനോട്ടത്തിൽ 2002 -ല്‍ പരുമലയിൽ മലങ്കര അസോസിയേഷൻ വിളിച്ചു ചേർത്തപ്പോൾ യാക്കോബായ വിഭാഗം ബഹിഷ്കരിച്ചു പിരിഞ്ഞിരുന്നു.

Jacobite Syrian Christian Church എന്ന പേരില്‍ വേറെ സഭ  രൂപീകരിച്ചു പുറത്തു പോയ വിഭാഗമാണ് പാത്രിയർക്കീസ് പക്ഷം. മലങ്കര സഭയുടെ പള്ളികളുടെയും അനുബന്ധമായ സ്വത്തുക്കളുടെ മേലും യാതൊരുവിധ അവകാശവുമവർക്കില്ലെന്ന് ഈ വിധിയിലൂടെ വീണ്ടും വ്യക്തമായിരിക്കുകയാണ്.