OVS-Kerala News

തലവൂര്‍ സെന്‍റ്  ജൂഡ് ചാപ്പലില്‍  പെരുന്നാളും  കൺവൻഷനും

മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയിൽ മാർ യൂദാ ശ്ലീഹായുടെ നാമത്തിലുള്ള പ്രഥമ ദേവാലയവും മാർ ബസ്സേലിയോസ് ശാന്തി ഭവനിൽ സ്ഥാപിച്ചിട്ടുള്ളതും നാനാജാതി മതസ്ഥ ര്‍  അഭയകേന്ദ്രമായി കൊല്ലം ഭദ്രാസനത്തിൽ തലവൂർ ദേശത്ത്  പരിലസിക്കുന്നതുമാ യ  സെന്‍റ്  ജൂഡ് ഓര്‍ത്തഡോക് സ്  ചാപ്പലിലെ മാർ യൂദാശ്ലീഹായുടെ ഓര്‍മ്മപെരുന്നാള്‍  ഒക്‌ടോ ബർ 23 മുതൽ 26 (1192 തുലാം 7-10 ) വരെ ഉള്ള തീയതികളിൽ ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നതിന് തീരുമാനിച്ചിരിക്കുന്നു.

കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത   സക്കറിയാസ് മാർ അന്തോണിയോസ് തിരുമനസ്സുകൊണ്ട്‌ പെരുനാൾ ശുശ്രുഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കുന്നു.16 ഞായറാഴ്ച്ച വിശുദ്ധ കുർബാനാനയെ തുടർന്ന് അഭി. തിരുമേനി കൊടിയേറ്റ് കർമ്മം നിർവഹിക്കുന്നതും ഒക്ടോബര് 23 ഞായറാഴ്ച്ച കൺവെൻഷൻ ഔപചാരികമായി ഉൽഘാടന കർമം നിർവഹിക്കുന്നതും ആണ്.23, 24 തീയതികളിൽ വചന ശുശ്രുഷക്കും സമർപ്പണ പ്രാർഥനക്കും റവ.ഫാ.ജോജി കെ ജോയ്,അടൂർ നേതൃത്വം നൽകുന്നു.

ചൊവ്വാഴ്ച്ച സന്ധ്യനമസ്കാരത്തെ തുടർന്ന് പെരുനാൾ പ്രദക്ഷിണവും ശ്ലൈഹീകവാഴ്‌വും ഉണ്ടായിരിക്കുന്നതാണ്.26 10-2016 ബുധൻ അഭി.അന്തോണിയോസ് തിരുമനസ്സ് വിശുദ്ധ കുർബാന അർപ്പിക്കുന്നതും മധ്യസ്ഥപ്രാർത്ഥന, ശ്ലൈഹീകവാഴ്‌വ്, നേര്ച്ച വിളമ്പ് കൊടിയിറക്ക് എന്നിവയോടു കൂടി പെരുനാൾ സമാപിക്കുന്നതുമാണെന്നു ബസേലിയോസ് ശാന്തിഭവൻ ഡയറക്ടർ വെരി.റവ.റമ്പാൻ മത്ഥ്യാസ് കോർ എപ്പിസ്കോപ്പാ അറിയിച്ചു.