OVS-Kerala News

കുറിച്ചി ചെറിയ പള്ളിയുടെ വാർഷിക പെരുന്നാളിന് കൊടിയേറി

കുറിച്ചി ചെറിയ പള്ളിയുടെ വാർഷിക പെരുന്നാളിന് കൊടിയേറി. വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന കോടിയേറ്റു കർമ്മം വന്ദ്യ കെ എം മാത്യു കോർ എപ്പിസ്ക്കോപ്പാ നിർവഹിച്ചു 24-ന് വൈകിട്ട് 5:30 സന്ധ്യാ നമസ്കാരം . 25ാം തീയതി രാവിലെ മൂന്ന് മണിക്ക് യൽദോ പെരുന്നാൾ ശിശ്രൂഷകൾ തുടർന്ന് വി. കുർബാന. 26 -ന് രാവിലെ ഏഴു മണിക്ക് പ്രഭാത നമസ്കാരം തുടർന്ന് വിശുദ്ധ കുർബാന എബ്രഹാം പി ജോർജ് അച്ഛന്റെ പ്രധാന കാർമിക്വത്തിൽ. വൈകിട്ട് 5:30ന് സസ്യാ പ്രാർഥന അഭി: ഡോ യൂഹാനോൻ മാർ തെവോദോറസ് തിരുമേനിയുടെ നേതൃത്വത്തിൽ തുടർന്ന് പ്രസംഗം അഭി തിരുമേനി നിർവഹിക്കും. തുടർന്ന് സേലും ബി സ്ലോമോ വൈദീക സെമിനാരി ശേമ്മശന്മർ നേതൃത്വത്തിൽ ക്രിസ്തുമസ് പ്രോഗ്രാം. എട്ട് മണിക്ക് കാലായിപ്പടി കുരിശിങ്കലേക്ക് ആഘോഷമായ പ്രദിക്ഷണം. ഒൻപതു മണിക്ക് ശ്ലഹിക വാഴവ്. തുടർന്ന് മാർഗം കളി.

പ്രാധാന പെരുന്നാൾ ദിനം ആയ 27-ന് രാവിലെ എട്ടു മണിക്ക് പ്രഭാത നമസ്കാരം തുടർന്ന് ഒൻപത് മണിക്ക് വിശുദ്ധ മൂന്നിന്മേൽ കുർബാന അഭി: ഡോ യൂഹാനോൻ മോർ തേവോദോറോസ് മെത്രാപ്പൊലീത്തായുടെ മുഖ്യ കാർമികത്വത്തിലും വന്ദ്യ ജോൺ ശങ്കരത്തിൽ അച്ചൻ്റെയും വന്ദ്യ ലൈജു മർക്കോസ് പടിയറ അച്ഛന്റെയും സഹ കാർമികത്വം വഹിക്കും. 10:30-ന് മെറിറ്റ് അവാർഡ് വിതരണം ചെയ്യും. തുടർന്ന് പള്ളിക്ക് ചുറ്റും പ്രദിക്ഷണം. 30-ന് ഞായർ വിശുദ്ധ കുർബാനയ്ക്ക് വികാരി ഇട്ടി തോമസ് കാട്ടാംപാക്കൽ മുഖ്യകാർമികത്വം വഹിക്കും 31 തിങ്കൾ വൈകിട്ട് ആറു മണിക്ക് സന്ധ്യ നമസ്കാരം ഏഴു മണിക്ക് പുതു വത്സര ജഗരണവും വചന ശിശ്രൂഷ ശ്രീമതിജെസ്സി വർഗീസ് (അഖില മലങ്കര ബസ്കിയമോ അസോസിയേഷൻ ജനറൽ സെക്രട്ടറി & പ്രിൻസിപ്പൽ കാതോലിക്കേറ്റ് ഹയർ സെക്കറൻഡറി സ്കൂൾ പത്തനംതിട്ട) നിർവഹിക്കും 2019 ജനുവരി ഒന്നാം തീയതി രാവിലെ ഏഴിന് കുർബാന.വൈകിട്ട്അഞ്ചരയ്ക്ക് സന്ധ്യ നമസ്കാരം അഭി അലാക്‌സിയോസ് മാർ യസേബിയോസ് തിരുമേനിയുടെ പ്രധാന കാർമികത്വത്തിൽ 6.30 ആഘോഷമായ പ്രദ്ധിക്ഷണം കുറിച്ചി വലിയ പള്ളിയിലേക്ക്. ജനുവരി6നു ഞായർ ദനഹ പെരുന്നാളും പിതൃ സ്മരണയും ആദ്യ ഫല ലേലവും ബഹു എ വി വർഗീസ് ആറ്റുപുറം അച്ഛൻ കാർമികത്വം വഹിക്കും തുടർന്ന് കൊടിയിറക്കം. പെരുന്നാൾ ചടങ്ങുകൾക്ക് വികാരി ഇട്ടി തോമസ് അച്ഛനും കൈകരൻ സുബി കുരുവിള ജനറൽ കൺവീനർ തോമസ് k കുര്യൻ സെക്രട്ടറി ജ്യോതിഷ് പോൾ എന്നിവർ നേതൃത്വം നൽകും.

കൈയൂക്കിൻ്റെയും, രാഷ്ട്രീയ സ്വാധീനത്തിൻ്റെയും ബലത്തിൽ യാക്കോബായ വിഭാഗം ഇന്ത്യൻ നിയമ വാഴ്ചയെ അട്ടിമറിക്കുന്നു