OVS - Latest NewsOVS-Kerala News

കണ്ടനാട് കത്തീഡ്രലില്‍ ഓര്‍മ്മപ്പെരുന്നാളിന് തുടക്കമായി

ഉദയംപേരൂര്‍(കൊച്ചി) :  കണ്ടനാട് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ശക്രള്ളാ മാഫ്രിയാനയുടെ 252-മത് ഓര്‍മ്മപെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് വികാരി വെരി.റവ.ഐസക്ക് മട്ടമ്മേല്‍ കോര്‍ എപ്പിസ്ക്കോപ്പാ കൊടി ഉയര്‍ത്തിയതോടെ നാല് ദിവസം നീണ്ട് നില്‍ക്കുന്ന പെരുന്നാള്‍ ചടങ്ങുകള്‍ക്ക് കണ്ടനാട് ദേശം ഒന്നാകെ ഒരുങ്ങി. കൊടി കയറ്റത്തെ തുടര്‍ന്ന് സന്ധ്യാനമസ്ക്കാരത്തോടെ ഇന്നത്തെ ചടങ്ങുകള്‍ സമാപിച്ചു.

20-ന് (നാളെ ) രാവിലെ 7 മണിക്ക് പ്രഭാത നമസ്ക്കാരവും തുടര്‍ന്ന് വി. കുര്‍ബ്ബാനയും വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്ക്കാരവും നടത്തപ്പെടുന്നതാണ്. 21ന് രാവിലെ 7 മണിയ്ക്ക് പ്രഭാത നമസ്ക്കാരവും തുടര്‍ന്ന് വി. കുര്‍ബ്ബാനയും വൈകിട്ട് 6 മണിയ്ക്ക് സന്ധ്യാനമസ്ക്കാരവും സുവിശേഷ പ്രസംഗവും തുടര്‍ന്ന് മൂന്ന് കുരിശിങ്കലേയ്ക്കും പ്രദക്ഷിണം, ആശീര്‍വ്വാദവും അത്താഴമൂട്ടും നടത്തപ്പെടും. പ്രധാന പെരുന്നാള്‍ ദിവസമായ 22-ന്  രാവിലെ 7.30ന് പ്രഭാത നമസ്ക്കാരവും 8.30ന് വി.കുര്‍ബ്ബാനയും പ്രസംഗവും പിതാവിന്റെ കബറിങ്കല്‍ പ്രത്യേക ധൂപ പ്രാര്‍ത്ഥനയും തുടര്‍ന്ന് കള്ളപ്പ നേര്‍ച്ചയ്ക്ക് ശേഷം ആഘോഷമായ പ്രദക്ഷിണവും നടത്തപ്പെടുന്നു. പ്രദക്ഷിണം പള്ളിയില്‍ തിരിച്ചെത്തുന്നതോടെ വാഴ് വും തുടര്‍ന്ന് നേര്‍ച്ച സദ്യയും ഉണ്ടായിരിയ്ക്കുന്നതാണ്.

പരിശുദ്ധ ബസേലിയോസ് ശക്രള്ളാ മാഫ്രിയാനാ 1764-ല്‍ ഒക്ടോബര്‍ 22-ന് കൊച്ചി മട്ടാഞ്ചേരി സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കൃനന്‍കുരിശ് പഴയ പള്ളിയില്‍ വെച്ച് കാലം ചെയ്യുകയും വള്ളത്തില്‍ കണ്ടനാട് കടവില്‍ എത്തിച്ച് കണ്ടനാട് പള്ളിയില്‍ കബറടക്കുകയുമായിരുന്നു.

കണ്ടനാട് ഭദ്രാസന പള്ളി : കണ്ടനാട് വി .മര്‍ത്തമറിയം ഓര്‍ത്തഡോക് സ് കത്തീഡ്രല്‍ ; നാള്‍ വഴിയിലൂടെ

കണ്ടനാടിനെ സംഘർഷഭൂമിയാക്കാൻ ശ്രമം ; കണ്ടനാട് കത്തീഡ്രലിന് സമീപം യാക്കോബായ ചാപ്പൽ ഉണ്ടെന്നിരിക്കെ അനധിക്യത ദേവാലയ നിർമ്മാണം