OVS-Kerala News

101-മത് മദ്ധ്യതിരുവിതാംകൂർ ഓർത്തഡോക്സ് കൺവെൻഷന് തുടക്കമായി

പത്തനംതിട്ട: പാപത്തിന്റെ അനുഭവത്തിൽ നിന്നു രക്ഷയുടെയും അനുതാപത്തിന്റെയും അനുഭവത്തിൽ എത്തിച്ചേരാൻ കഴിയണമെന്ന് മലങ്കര ഓർത്തഡോക്സ് സഭ സുനഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് പറഞ്ഞു. മദ്ധ്യതിരുവിതാംകൂർ ഓർത്തഡോക്സ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാതൃത്വവും പിതൃത്വവും നശിപ്പിക്കുന്ന തരത്തിൽ സ്വന്തം മക്കളെപ്പോലും പീഡിപ്പിക്കുവാനും കൊല്ലുവാനും കൂട്ടുനിൽക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ഈശ്വരാരാധനയുടെയും സഭാനിഷ്ഠകളുടെയും അനുഭവത്തിൽ നിന്നും മനുഷ്യൻ മാറിപ്പോകുന്നതാണ് ഇന്നിന്റെ അപചയം.

ആസക്തികൾക്ക് വഴിപ്പെടാതെ വിശുദ്ധീകരണത്തിന്റെ അനുഭവം വിശ്വാസികളിൽ ഊട്ടിയുറപ്പിക്കാൻ കൺവൻഷനുകൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കുര്യാക്കോസ് മാർ ക്ലിമ്മീസ് അധ്യക്ഷത വഹിച്ചു. യാക്കൂബ് റമ്പാൻ കോറെപ്പിസ്കോപ്പ, നഥാനിയേൽ റമ്പാൻ, ബർസ്കീപ്പ റമ്പാൻ, ഫാ. മാത്യൂസ് പി. ഡാനിയൽ, ഫാ. ബിജു മാത്യൂസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന ബാലികാ ബാലസംഗമം ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് ഉദ്ഘാടനം ചെയ്തു. ഫാ. ബ്രിൻസ് അലക്സ് മാത്യൂസ് അധ്യക്ഷത വഹിച്ചു. ടി.ഇ.ജോർജ്, ടി.എസ്.ജോസ്, ടി.ജെ.ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

വൈകിട്ടു നടന്ന സുവിശേഷസമ്മേളനത്തിൽ കുര്യാക്കോസ് മാർ ക്ലിമ്മീസ് അധ്യക്ഷത വഹിച്ചു. ഫാ. ടൈറ്റസ് ജോൺ തലവൂർ പ്രസംഗിച്ചു. മാക്കാംകുന്നിൽ ഇന്ന്: മൂന്നുനോമ്പാരംഭം. 10.30ന് ധ്യാനം ഫാ. ജോൺ ടി.വർഗീസ് കുളക്കട കാർമികത്വം വഹിക്കും. രണ്ടിന് കുമ്പസാരം, കൗൺസലിങ്. ഫാ. ഗ്രിഗറി വർഗീസ്, ഫാ. ലൈജു മാത്യു എന്നിവർ കാർമികത്വം വഹിക്കും. 5.45ന് സന്ധ്യാനമസ്കാരം. 7.15ന് സുവിശേഷസമ്മേളനം. കുര്യാക്കോസ് മാർ ക്ലിമ്മീസ് അധ്യക്ഷത വഹിക്കും. ഫാ. സ്പെൻസർ കോശി ആയൂർ പ്രസംഗിക്കും.

(ഫോട്ടോ: മധ്യതിരുവിതാംകൂർ ഓർത്തഡോക്സ് കൺവൻഷൻ മാക്കാംകുന്നിൽ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് ഉദ്ഘാടനം ചെയ്യുന്നു. ജയിംസ് ഇ. മാത്യു കോറെപ്പിസ്കോപ്പ, ഫാ. ബിജു മാത്യൂസ്, നഥാനിയേൽ റമ്പാൻ, ‌ടി.ജി. ജോൺ കോറെപ്പിസ്കോപ്പ, യാക്കോബ് റമ്പാൻ, കുര്യാക്കോസ് മാർ ക്ലിമ്മീസ്, പീറ്റർ തോമസ് റമ്പാൻ, ബർസ്ക്കീപ്പാ റമ്പാൻ, ജേക്കബ് ഫിലിപ് കോറെപ്പിസ്കോപ്പ, ഫാ. മാത്യൂസ് പി. ഡാനിയൽ, ഫാ. ചെറിയാൻ ജോർജ്, ഫാ. ലിജോ ജോസഫ് എന്നിവർ സമീപം)