OVS - ArticlesOVS-Kerala News

മെത്രാന്‍ ട്രാന്‍സ്ഫര്‍ കാലഘട്ടത്തിന്‍റെ ആവിശ്യം

സഭാ മാനേജിംഗ് കമ്മിറ്റി അംഗം   വർഗ്ഗിസ് കോരസൺ എഴുതുന്നു  
ചങ്ങലക്ക് ഭ്രാന്ത് പിടിച്ചാൽ “പരമാധികാരം”, “നിരുപാധികം” , “വീറ്റോ ” എന്നീ സാത്താനിക് വാക്കുകൾ കൊണ്ട് മുഖരിതമാണ് മലങ്കര ഓർത്തഡോക്സ് സഭയുടെ  ഇന്നത്തെ ഉന്നത ഭരണതലങ്ങൾ. നിങ്ങളിൽ ആരാണ് വലിയവൻ എന്നതര്ക്കം ആദിമസഭയിൽ ഉണ്ടായിരുന്നത് ഇന്നും തുടരുകയാണ്. കാല് കഴുകി ചുംബിക്കുവാൻ ഒരു ഗുരു എഴുനേൽക്കുന്നത് വരെ ഈ വടംവലികൾ തുടരും എന്ന് തന്നെ പ്രതീക്ഷിക്കാം. ദൈവത്തെപോലെ ആകാനുള്ള ത്വര എന്നും അവനെ സോപാനത്തിൽ നിന്നും ആട്ടിപുറത്ത് അക്കാനെ ഉതകിയിട്ടൊള്ളൂ. ക്രിസ്തീയ സ്നേഹത്തിൽ കെട്ടപ്പെട്ട അധികാരം, ഒരുവൻ മറ്റൊരുവനെ തന്നെക്കാൾ ശ്രേഷ്ഠന്‍  എന്ന് കാണണമെന്ന  ഉപദേശം പ്രസംഗങ്ങളിൽ മാത്രം കിടക്കുന്നു. വലിയ ഭാരങ്ങൾ ജനങ്ങളുടെ  മേലിൽ കെട്ടിവച്ചിട്ട് അങ്ങാടിയിൽ വന്ദനവും മുന്തിയ ഇടങ്ങളും വലിയ സ്ഥാനത്തിനായി എന്തു പരുധിവിട്ടും പെരുമാറുന്ന, പരമ ദയനീയമായ കാഴ്ച അറപ്പ് ഉളവാക്കുന്നു. ത്യാഗത്തിനോ , വിനയത്തിനോ, സമർപ്പണത്തിനോ, സേവനത്തിനോ യാതൊരു സാധ്യത ഇല്ലാത്ത ചുടലപറംബ് ആണ് അധികാര കേന്ദ്രം. പിന്നെ “പരമാധികാരം” ഉള്ളടിത് എന്തു നന്മയാണ് പ്രതീക്ഷിക്കാൻ ഉള്ളത്?

മലങ്കരസഭയുടെ “പരമാധികാരം” എപ്പിസ്കോപാൽ സുന്നഹദോസ് മാത്രമാണെന്ന് ഒരു വിഡ്ഢിത്തം ഒരു പെയിഡ്-സ്പോണ്‍സേര്‍ഡ്    വാർത്തയായി കാണുവാൻ ഇടയായി. പരമാധികാരം ഉള്ള സമിതിയാണെങ്കില്‍  സഭയുടെ കണക്കും, ബജറ്റ്  , വ്യവഹാരങ്ങൾ, സ്ഥാനികളുടെ നിയമനം തുടങ്ങിയ എല്ലാ തീരുമാനങ്ങളും അവിടെ എടുത്താല്‍   മതിയല്ലോ. പരുമലയിലെ  ആശുപത്രിയുടെ  കണക്കും ഈ പരിശുദ്ധ സമിതിയാണ് കൈവശം വച്ചിരിക്കുന്നതെന്ന് എത്ര പേര്ക്ക് അറിയാം ? കാതോലിക്ക സ്ഥാനത്തിനു മൈക്രോഫോണിന്റെ പ്രസക്തി പോലുമില്ല ! ഞങ്ങൾ എടുത്ത തീരുമാനം വിളിച്ചു പറയുന്ന കോടതി ശിപായിയുടെ റോൾ ആണ് പരിശുദ്ധ കാതോലിക്ക സ്ഥാനത്തിനു നീട്ടിവച്ചിരിക്കുന്നത്. നമ്മുടെ പിതാക്കന്മാർ ജീവൻ കൊടുത്തു നേടിയ പൌരസ്ത്യ കത്തോലിക്കാ സ്ഥാനം തരം താഴ്ത്താൻ ശ്രമിക്കുന്നത് ആരാണെന്നു പലര്ക്കും അറിയാം. ഈ സമീപനത്തിൽ മലങ്കര സഭയുടെ തരിമണലിൽ നിന്നും കടഞ്ഞെടുത്ത പിതാക്കാൻമാരുടെ നിശബ്ദതയും അച്ഛര്യം ഉണ്ടാക്കുന്നു. ഇത്തരം ചവറു പ്രസ്താവനകൾ കുത്തിയിറക്കാൻ വെമ്പുന്ന സഭദ്രോഹികളുടെ ദുരാല്മാക്കൾക്ക് ദൈവം മറുപടി കൊടുക്കാതെയിരിക്കില്ല. മലങ്കരയിലെ കാതോലിക്കേറ്റിന്റെ   അവകാശത്തെ സുന്നഹദോസില്‍ ചോദ്യം ചെയ്യാൻ വക്കീൽ ഉപദേശവും ആയി ധൈര്യം കാട്ടിയെങ്കില്‍ , മുറിവ് ഉണ്ടാക്കിയിരിക്കുന്നത് സഭമാതാവിന്റെ തിരു നെഞ്ചില്‍  തന്നെയാണ്. സാത്താൻ ഏഥൻ തോട്ടത്തിൽ ഉറങ്ങിക്കിടന്ന മനുഷ്യനെ വഴിതെറ്റിക്കാൻ ഇത്തരം വക്കാലത്തുമായി എത്തിയിരുന്നല്ലോ.