OVS - Latest NewsOVS-Kerala News

പരുമല തീർത്ഥയാത്ര പ്രയാണം തുടങ്ങി

മുളന്തുരുത്തി :- മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള വടക്കൻ മേഖലാ പരുമല തീർഥയാത്രയ്ക്കു പരുമല തിരുമേനിയുടെ ജന്മനാടായ മുളന്തുരുത്തിയിൽ നിന്നു ഭക്തിസാന്ദ്രമായ തുടക്കം. സെന്റ് തോമസ് കാതോലിക്കേറ്റ് സെന്ററിൽ നടന്ന ചട‌ങ്ങിൽ കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കോബ് മാർ ഐറേനിയസ് തീർഥയാത്ര ആശീർവദിച്ചു. വടക്കൻ മേഖലയിലെ വിവിധ പള്ളികളിൽ നിന്ന് എത്തിച്ചേർന്ന നൂറുകണക്കിനു തീർഥാടകർ കാൽനടയായാണു മുളന്തുരുത്തിയിൽ നിന്നു പരുമലയിലേക്കു പുറപ്പെട്ടത്. ഇന്നലെ രാത്രി കടുത്തുരുത്തിയിൽ വിശ്രമിച്ച തീർഥയാത്രാസംഘം ഇന്ന് ഏറ്റുമാനൂർ കോട്ടയം വഴി കുറിച്ചിപ്പള്ളിയിൽ വിശ്രമിക്കും. നാളെ രാവിലെ ചങ്ങനാശേരി കട്ടപ്പുറം വഴി വൈകിട്ട് 5.30ന് പരുമല തിരുമേനിയുടെ കബറിങ്കൽ എത്തി പ്രാർഥന നടത്തും. തീർഥയാത്രയ്ക്ക് ഫാ. ജിയോ ജോർജ് മട്ടമ്മേൽ, ഫ‍ാ. അലക്സ് പി.ജോർജ് പൂപ്പാറയിൽ, ഫാ. കെ.കെ.വർഗീസ്, ഫാ. വിനോദ് ജോർജ്, ഫാ. വിജു ഏലിയാസ്, പദയാത്രസംഘം സെക്രട്ടറി പി.പി.ജയൻ, ട്രഷറർ അനൂപ് സക്കറിയ എന്നിവർ നേതൃത്വം നൽകി.