OVS - Latest NewsOVS-Kerala News

ഐക്കണ്‍ എക്സലന്‍സ് അവാര്‍ഡ് വിതരണം ചെയ്തു

ആലുവ: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഇന്‍റര്‍നെറ്റ് കൂട്ടായ്മയായ ഐക്കണിന്‍റെ ആഭിമുഖ്യത്തില്‍ അങ്കമാലി ഭദ്രാസനാതിര്‍ത്തിയില്‍പ്പെട്ട നാനാജാതി മതസ്ഥരായ 80 വിദ്യാര്‍ഥികള്‍ക്കായി ഒമ്പതു ലക്ഷം രൂപയുടെ വിദ്യാദ്യാസ സഹായം വിതരണം ചെയ്തു. ആലുവ ത്യക്കുന്നത്ത് സെമിനാരിയില്‍ വെച്ചു നടന്ന ചടങ്ങില്‍ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. ആലുവ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ശ്രീമതി ലിസി ഏബ്രഹാം ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ശ്രിമതി .സി. ഓമന, കൗണ്‍സിലര്‍ ലിജി ജോയി, ഫാ.യാക്കോബ് തോമസ്, ഫാ. സിജു തോമസ്, മലങ്കര സഭയുടെ മാനേജിംഗ് കമ്മിറ്റി അംഗം പ്രൊഫ. ചിക്കു ഏബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.

IMG-20160122-WA0029
IMG-20160122-WA0027
IMG-20160122-WA0033