OVS-Kerala News

പെരുമ്പാവൂര്‍ സെന്‍റ് ഗ്രീഗോറിയോസ് കുരിശുപള്ളി കൂദാശ

പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ വട്ടായ്ക്കാട്ടുപടിയില്‍ പുതുതായി നിര്‍മ്മിച്ച പരിശുദ്ധ പരുമല തിരുമേനിയുടെ നാമധേയത്തിലുള്ള സെന്‍റ് ഗ്രീഗോറിയോസ് കുരിശുപള്ളിയുടെ കൂദാശ കര്‍മ്മം നവംബര്‍ 11,12 തീയതികളിലായി നടക്കും .പെരുമ്പാവൂര്‍ ടൗണില്‍ നിന്നും ഒരു കിലോമീറ്റര്‍ തെക്ക് ,എം.സി റോഡിന് കിഴക്ക് വശത്തായി സ്ഥിതി ചെയ്യുന്നു കുരിശുപള്ളി.

വെള്ളിയാഴ്ച ആറിന് പരിശുദ്ധ കാതോലിക്ക ബാവയ്ക്ക് മലമുറി കവലയില്‍  നിന്ന് കുരിശുപള്ളിയിലേക്ക് സ്വീകരണവും തുടര്‍ന്ന് കൂദാശയും. ശനിയാഴ്ച നടക്കുന്ന കുര്‍ബാനയില്‍ പരിശുദ്ധ ബാവ മുഖ്യകാര്‍മ്മീകത്വം വഹിക്കും.വികാരിമാരായ ഫാ.മത്തായി ഇടയനാല്‍ കോര്‍ എപ്പിസ്കോപ്പ,ഫാ.ജോര്‍ജ് പട്ട്ളാട്ട് എന്നിവര്‍ നേതൃത്വം നല്‍കും.ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതായി പള്ളി സെക്രട്ടറി ലിജോ ജോണ്‍ അറിയിച്ചു.