OVS - ArticlesOVS - Latest News

ക്ലൈസ്മയിലെ മാർ ഔഗേൻ; സുറിയാനി സന്യാസത്തിന്റെ പിതാവ്

നാലാം നൂറ്റാണ്ടിൽ വടക്ക്-കിഴക്കൻ ഈജിപ്തിലെ ഒരു തുറമുഖ നഗരമായ സൂയസിൽ ജീവിച്ചിരുന്ന ഒരു വിശുദ്ധനായിരുന്നു മാർ ഔഗേൻ. കോൺസ്റ്റന്റൈ ചക്രവർത്തിയുടെ കാലത്ത് ജനിച്ച ഒരു ഈജിപ്ഷ്യൻ പൗരൻ ആയിരുന്നു അദ്ദേഹം. അഗ്വിൻ അല്ലെങ്കിൽ ക്ലൈസ്മയിലെ ആഗ്‌വെൻ വിശുദ്ധ യൂജീനിയോസ് എന്നി നാമങ്ങളിലും അദ്ദേഹത്തെ അറിയപ്പെടുന്നു. . അദ്ദേഹത്തിൻ്റെ മാതാപിതാകകളെ കുറിച്ചുള്ള ചരിത്ര രേഖകൾ ലഭിച്ചിട്ടില്ല. മാർ ഔഗേന് തെക്ല, സ്ട്രാറ്റോണൈക്ക്ര എന്നീ രണ്ട് സഹോദരിമാർ ഉണ്ടായിരുന്നു. ഇരുവരും കോൺവെന്റുകൾ സ്ഥാപിച്ചു. മാർ ഔഗേൻ ഈജിപ്തിലെ ഇന്നത്തെ സൂയസിൽ ക്ലൈസ്മ അല്ലെങ്കിൽ കോൾസും എന്ന സ്ഥലത്തെ കടലിൽ പണിക്കാരനായിരുന്നു എന്ന് ചരിത്ര രേഖകൾ പറയപ്പെടുന്നു. കടലിന്റെ അടിത്തട്ടിൽ നിന്ന് മുത്തുച്ചിപ്പികൾ ശേഖരിച്ച് പാവപ്പെട്ടവർക്ക് വിതരണം ചെയ്തും, മത്സ്യബന്ധനത്തിലൂടെ തൻ്റെ ഉപജീവന മാർഗ്ഗം കണ്ടത്തിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം . ക്ലൈസ് മയിലെ മാർ ഔഗൻ ഇരുപത്തിയഞ്ച് വർഷത്തോളം പാവപ്പെട്ടവരെ സഹായിക്കുന്നതിൽ വ്യാപൃതനായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിന് ഏകദേശം മുന്നൂറ് വർഷങ്ങൾക്ക് ശേഷമുള്ള ഏഴാം നൂറ്റാണ്ടിലാണ് അദ്ദേഹത്തെ പരാമർശിക്കുന്ന ആദ്യ സ്രോതസ്സുകൾ ലഭിക്കുന്നത്.അദ്ദേഹത്തിന്റെ ജീവിതത്തിന്റെ രണ്ട് പ്രാഥമിക സ്രോതസ്സുകളാണ് ‘മാർ അവ്ഗന്റെ ജീവിതം’, ബഷ്രയിലെ ഈശോദ്നാഹ് (9-ആം നൂറ്റാണ്ട്) രചിച്ച പാതിത്വത്തിന്റെ പുസ്തകത്തിൽ എഴുതപ്പെട്ടിരിക്കുന്ന ഒരു ഹ്രസ്വ വിവരണമാണ്. ഏഴാം നൂറ്റാണ്ടിലെ ദാദിഷോ ഖത്രയയിൽ അദ്ദേഹത്തിന് നേരത്തെ പരാമർശമുണ്ട്.

ഇരുപത്തഞ്ചു വർഷം കടൽ മുത്ത് മുങ്ങൽ വിദഗ്ധനായി അദ്ദേഹം ജോലി ചെയ്ത മാർ ഔഗേൻ പിന്നീട് ഈ തൊഴിൽ ഉപേക്ഷിച്ച് സന്യാസ ജീവിതം തിരഞ്ഞെടുക്കുന്നതിന് ആഗ്രഹം പ്രകടിപ്പിക്കുകയും പ്രശസ്ത ഈജിപ്ഷ്യൻ സന്യാസ ഗുരുവായ മാർ പക്കോമിയോസിനെ (എ.ഡി. 292 – 346) സമീപിക്കുകയും അദ്ദേഹത്തിൻ്റെ ആശ്രമത്തിൽ പാചകക്കാരനായി ആദ്യം ജോലി ചെയ്യുകയും പിന്നീട് മാർ പക്കോമിയോസിൻ്റെ ശിഷ്യനാകുകയും ചെയ്തു എന്ന് ചരിത്രങ്ങൾ പറയപ്പെടുന്നു. മാർ പക്കോമിയോസിൽ നിന്നും സന്യാസത്തിൻ്റെ നിഷ്ഠകളും രീതികളിലും പഠിച്ച മാർ ഔഗേൻ കുറച്ചു വർഷങ്ങൾ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച ശേഷം നിസിബിസിലേക്ക് പരായണം ചെയ്യുകയും അവിടുള്ള ഇസ്ല പർവതത്തിൽ ഒരു ആശ്രമം സ്ഥാപിക്കുകയും ചെയ്തു. ക്രിസ്തുമതത്തെ ആ കാലഘട്ടത്തിൽ ഔദ്യോഗിക മതമായി സ്വീകരിച്ച റോമൻ സാമ്രാജ്യത്തിന്റെ കിഴക്കേ അറ്റത്താണ് നിസിബിസ് നിലനിന്നിരുന്നത്. ആശ്രമം പണിയുവാനും ക്രിസ്തുമതം ശക്തിപ്പെടുത്തുവാന്നും, ശാന്തമായി സന്യാസിക്കുവാനും ഉചിതമായ സ്ഥലം എന്നതിനാലാണ് നിസിബി സിൻ്റെ പർവത നിരകൾ അദ്ദേഹം തിരഞ്ഞെടുത്തത്. എന്നാൽ മെസൊപ്പൊട്ടേമിയയുടെ ബാക്കി ഭാഗങ്ങൾ സസാനിഡ് ഭരണത്തിൻ കീഴിലായിരുന്നു. അത് സൊരാസ്ട്രിയൻ മതത്തെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുകയും ഇടയ്ക്കിടെ ക്രിസ്ത്യൻ ജനതയെ പീഡിപ്പിക്കുകയും ചെയ്തു

ഈജിപ്തിൽ നിന്ന് അദ്ദേഹത്തെ അനുഗമിച്ച അദ്ദേഹത്തിന്റെ എഴുപത് ശിഷ്യന്മാർ മെസൊപ്പൊട്ടേമിയയുടെ വിവിധ ഭാഗങ്ങളിലും മറ്റ് സുറിയാനി സംസാരിക്കുന്ന രാജ്യങ്ങളിലും മറ്റ് ആശ്രമങ്ങളുടെ ഈജിപ്തിൽ നിന്ന് അദ്ദേഹത്തെ അനുഗമിച്ച അദ്ദേഹത്തിന്റെ എഴുപത് ശിഷ്യന്മാർ മെസൊപ്പൊട്ടേമിയയുടെ വിവിധ ഭാഗങ്ങളിലും മറ്റ് സുറിയാനി സംസാരിക്കുന്ന രാജ്യങ്ങളിലും മറ്റ് ആശ്രമങ്ങളുടെ പ്രശസ്തരായ സ്ഥാപകരായിരുന്നു. ലുക്കോസിൻ്റെ സുവിശേഷം 10 അദ്ധ്യായം 17 വാക്യത്തിൽ (ആ ഏഴുപത് പേർ സന്തോഷത്തോടെ മടങ്ങി വന്നു. കർത്താവേ, നിൻ്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങളെ കീഴടങ്ങുന്നു എന്ന് പറഞ്ഞു) പറഞ്ഞിരിക്കുന്ന പ്രകാരം മാർ ഔഗേൻ്റെ ജീവിതത്തിലും ആ തിരുവചനം നിവ്വർത്തിയായിരിക്കുന്നു. ഇസ്ല പർവതത്തിലെ സന്യാസ സമൂഹം അതിവേഗം വളർന്നു. ഇവിടെ നിന്ന് മെസൊപ്പൊട്ടേമിയ, പേർഷ്യ , അർമേനിയ , ജോർജിയ , കൂടാതെ ഇന്ത്യയിലും ചൈനയിലും പോലും മറ്റ് ആശ്രമങ്ങൾ സ്ഥാപിക്കപ്പെട്ടു .

പേർഷ്യൻ രാജാവായ ഷാപൂരിന്റെ സാന്നിധ്യത്തിൽ മാർ ഔഗേൻ നിരവധി അത്ഭുതങ്ങൾ ചെയ്തതായി പറയപ്പെടുന്നു. രോഗശാന്തി ലഭിക്കുന്നതിനായി ധാരാളം ആളുകൾ മാർ ഔഗേനെ സമീപിക്കുകയും തന്മൂലം രോഗ ശമനം ലഭിക്കുകയും ചെയ്തു. മാർ ഔഗേൻ ഒരു മഹാനും മാന്യനുമായ ഉത്തമ സന്യാസി ആയിരുന്നതിനാൽ, അദ്ദേഹത്തിന്റെ വാക്കും നേട്ടവും ബൈസാന്റിയത്തിലും (കോൺസ്റ്റാന്റിനോപ്പിൾ) കോൺസ്റ്റന്റൈൻ ചക്രവർത്തിയിലും പോലും അറിയപ്പെട്ടിരുന്നു. ചക്രവർത്തി പൊതു സദസ്സുകളിലും തൻ്റെ രചനകളിലും ഇപ്രകാരം പറഞ്ഞിരിക്കുന്നു : “ഈ മുന്ന് യോദ്ധാക്കൾ നമ്മുടെ രാജ്യത്ത് എന്നും അറിയപ്പെടുന്നു: ഈജിപ്തിലെ മാർ അന്റോണിയോസ്, പാലസ്തീനിലെ മാർ ഹിലാരിയനും, ഈജിപ്തിൽ നിന്ന് മാറി നിങ്ങളുടെ പ്രദേശത്ത് വന്ന് താമസമാക്കി അതിനെ പ്രബുദ്ധമാക്കിയ മോർ ഔഗേൻ ഞങ്ങളും നമ്മുടെ രാജ്യവും സംരക്ഷിക്കപ്പെടുകയും സുരക്ഷിതരാകുകയും ചെയ്യുന്നതിനായി നമ്മുടെ കർത്താവിന്റെ മുമ്പിൽ നമുക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് ഞങ്ങൾ അവരോട് അപേക്ഷിക്കുകയും അപേക്ഷിക്കുകയും ചെയ്യുന്നു”. സുറിയാനി പാരമ്പര്യത്തിൽ മാർ ഔഗേനെ “രണ്ടാം ക്രിസ്തു” എന്ന് വിളിക്കുന്നു. മാർ ഔഗേനും അദ്ദേഹത്തിൻ്റെ ശിഷ്യൻമാരും ഈജിപ്ത് മുതൽ പേർഷ്യയുടെ അതിർത്തി വരെ കിഴക്ക് മുഴുവൻ ആശ്രമങ്ങളും പള്ളികളും കൊണ്ട് സ്ഥാപിക്കുകയും യുവതി യുവാക്കളെ അത്മീയ ബോധത്തിലേക്കും ക്രൈസ്തവ വിശ്വസത്തിലേക്കും പരിവർത്തിപ്പിച്ചു. മാർ ഔഗേനെ സന്യാസ ലോകത്തെ മൂന്ന് വലിയ സ്തംഭങ്ങളിൽ ഒരാളായി കണക്കാക്കപ്പെടുന്നു.

ഏഡി 363ൽ, വിശുദ്ധ ഒഗോൻ അന്തരിച്ചു. അദ്ദേഹത്തിന്റെ ആശ്രമത്തിന്റെ തെക്കൻ ബലിപീഠത്തിന് താഴെയുള്ള ഗുഹയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ തിരുശേഷിപ്പുകൾ ഇന്നും ആശ്രമത്തിൽ സൂക്ഷിച്ചിരിക്കുന്നു. ഓർത്തഡോക്സ് സുറിയാനി സഭ ജനുവരി 23ന് മാർ ഔഗേൻ പിതാവിൻ്റെ ഓർമ്മ ദിനം ആഘോഷിക്കുന്നു. സുറിയാനി വേരുകളുള്ള എല്ലാ പൗരസ്ത്യ ദേവാലയങ്ങളിലും മാർ ഔഗേനെ വളരെ ആദരവോടെയാണ് കാണുന്നത്. അർമേനിയൻ അപ്പോസ്തോലിക് സഭ, കോപ്റ്റിക് സഭ, സിറിയൻ സഭകൾ, അസീറിയൻ സഭകൾ എന്നിവയിലും അദ്ദേഹത്തെ വിശുദ്ധനായി കണപ്പെടുന്നു . മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് മാർ ഔഗേൻ സന്യാസിയുടെ പേരിൽ ഒരു പള്ളിയുണ്ട്, മറവൻതുരുത്ത് മാർ ഔഗേൻ ഓർത്തഡോക്സ് പള്ളി. പത്തൊൻപതാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ് ഈ ദേവാലയം. കേരളത്തിലെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ മറവൻതുരുത്ത് പഞ്ചായത്തിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. പരുമല കൊച്ചു തിരുമേനി, മുറിമറ്റത്തിൽ മാർ ഈവാനിയോസ് ( പരിശുദ്ധ ബസേലിയോസ് പൗലോസ് ഒന്നാമൻ അന്നത്തെ മലങ്കര കാതോലിക്കാ) എന്നിവർ സംയുക്തമായാണ് ഈ ദേവാലയം കൂദാശ ചെയ്തത്. “മാർ ഔഗേൻ പിതാവിൻ്റെ പ്രാർത്ഥനകൾ നമ്മോടൊപ്പമുണ്ടാകട്ടെ”

എഴുതിയത്,

വർഗ്ഗീസ് പോൾ കൈത്തോട്ടത്തിൽ

varghesepaul103@gmail.com

+919497085736 (whatsapp)