OVS - Latest NewsOVS-Pravasi News

ഓര്‍ത്തഡോക്സ്‌ ടി.വി ഇനി മിനിസ്ക്രീനിലും ; സാറ്റലൈറ്റ് സംപ്രേക്ഷണത്തിലേക്ക്

ഓർത്തഡോക്സ് ടി.വിയുടെ ചരിത്രനാഴികകല്ലിൽ പുതിയ ഒരദ്ധ്യായം കൂടി എഴുതിചേർത്തുകൊണ്ട് സാറ്റലൈറ്റ്  സംപ്രേക്ഷണത്തിലേക്ക് ! 

ഓർത്തഡോക്സ് ടി.വിയുടെ ചരിത്ര നാഴിക കല്ലിൽ പുതിയ ഒരദ്ധ്യായം കൂടി എഴുതിചേർത്തുകൊണ്ട് സാറ്റലറ്റ് സംപ്രേക്ഷണത്തിലേക്ക് പ്രവേശിക്കുകയാണ്.ഓർത്തഡോക്സ് ടി.വി ചാനൽ 21.3 അമേരിക്കയിലെ അറ്റലാന്റായിൽ നിന്ന് ഭൂതലസംപ്രേക്ഷണം ആരംഭിക്കുമ്പോൾ കേബിള്‍ നെറ്റ്‌വര്‍ക്കുകളിലൂടെയും, ഡിഷ്, ഡി ടി എച്ച് സര്‍വീസുകളിലൂടെയും ലോകമെങ്ങും ലഭ്യമാക്കും.

നിങ്ങള്‍ ലോകം ഒക്കെയും പോയി എന്റെ സുവിശേഷം അറിയിക്കുവിന്‍ എന്ന കര്‍തൃവാക്യം മുറുകെ പിടിച്ചുകൊണ്ട് ആരംഭിച്ച ജൈത്രയാത്ര

2011 ജുലൈ ഹൂസ്റ്റണിൽ ഓര്‍ത്തഡോക്‍സ്‌ ടി വി 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന വെബ്‌ ടിവി ടെലികാസ്റിംഗ് ആരംഭിച്ചത്. 2012 ജൂലൈ മുതൽ ഐ പി നെറ്റവർക്കിലൂടെയും ലഭ്യമാക്കി.
2016 ജൂലൈ 3 ന് അഞ്ച് വർഷം പൂർത്തിയാകുമ്പോൾ തികഞ്ഞ ചാരിതാദ്ധ്യത്തോടെയാണ് സാറ്റലറ്റ് സംപ്രേക്ഷണത്തിലേക്ക് പ്രവേശിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷവും ഞങ്ങളോട് സഹകരിച്ച എല്ലാ സ്നേഹിതർക്കും അകമഴിഞ്ഞ കൃതജ്ഞത അർപ്പിക്കുന്നു.

ആധുനിക വിവരസാങ്കേതികവിദ്യ ഫലപ്രദമായി വിനയോഗിച്ച്ചുകൊണ്ട് ഭാവിയില്‍ ജാതി, മത, പ്രായ വിത്യാസമില്ലാതെ എല്ലാ വിഭാഗത്തിലുംപെട്ട ജനവിഭാഗങ്ങള്‍ക്കും പ്രയോജനകരമാകത്തക്കവിധത്തിലാണ് പ്രോഗ്രാമുകള്‍ പ്ലാന്‍ ചെയ്യുന്നത്. ഒറിയന്റല്‍ ഓര്‍ത്തഡോക്‍സ്‌ തിയോളജിയും, വിശ്വാസവും, ആരാധനയും ലോകത്തിന്റെ ഏതുകോണിലിരുന്നും വിശ്വാസികള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ഓര്‍ത്തഡോക്‍സ്‌ ടിവി പ്രവര്‍ത്തകരുടെ ആശയം. വിദ്യാര്‍ദ്ധികളുടെയും, യുവജനങ്ങളുടെയും അഭിരുചികളെയും, കഴിവുകളേയും വളര്‍ത്തിയെടുക്കുക എന്നൊരു ലക്ഷ്യവും ഓര്‍ത്തഡോക്‍സ്‌ ടിവി പ്രവര്‍ത്തകര്‍ക്കുണ്ട്. 30 മിനിട്ട് വീതം ദയിര്‍ഘ്യമുള്ള ക്രൈസ്തവ മൂല്യം ഉള്‍കൊള്ളുന്ന പ്രോഗ്രാമുകള്‍ ഇതിനായി ക്ഷണിച്ചുകൊള്ളുന്നു.

മലങ്കരസഭാ മാനേജിഗ് കമ്മറ്റി അംഗമായ ശ്രി. പുലിക്കോട്ടിൽ ജോയ് ആരംഭിച്ചിട്ടുള്ള “ജോയ് ടെലിവിഷൻ നെറ്റ് വർക്കിലൂടെയാണ്‌ ഓർത്തഡോക്സ് ടി.വി ഭൂതലസംപ്രേക്ഷണം ആരംഭിക്കുന്നത്‌.

ആധുനികകാലത്തിന്റെ ചുവരെഴുത്ത് തിരിച്ചറിഞ്ഞ് ഇന്നിന്റെ ശാസ്ത്ര സാങ്കേതികവിദ്യകൾ പരമാവധി പ്രയോചനപ്പെടുത്തുവാൻ വേണ്ടി വിഷ്വൽ മീഡിയ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരെ ഭദ്രാസന തലങ്ങളിൽ ഏകോപിപ്പിച്ച് കൊണ്ട് കൂടുതൽ പ്രോഗ്രാമുകൾ ഉണ്ടാവുകയാണെങ്കിൽ അത് വരും തലമുറകൾക്ക് പ്രയോജനമാക്കുവാൻ സാധിക്കും എന്ന ബോധ്യം ഞങ്ങൾക്കുണ്ട്‌. അതിനായി എല്ലാ ഭദ്രാസനത്തിലും വിഷ്വൽ മീഡിയയിൽ താല്പര്യമുള്ള യുവതീയുവാക്കളെ കണ്ടെത്തുവാനും ഓരോ ഇടവകകളിലും നടക്കുന്ന പ്രോഗ്രാമുകൾ (ഓര്‍ത്തഡോക്‌സ്‌ വിശ്വാസം, ബൈബിള്‍ സ്റ്റഡി, പ്രസംഗങ്ങള്‍, ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ്‌ പ്രോഗ്രാമുകളും, അധ്യാല്‌മിക സംഘടനകളുടെ ക്രിസ്‌തീയ പരിപാടികള്‍ , ക്രിസ്‌തീയ ഗാനങ്ങൾ) തുടങ്ങിയവ ഓർത്തഡോക്സ് ടി.വി ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്നതിലൂടെ അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ പുതിയൊരു മേഘല തുറക്കപ്പെടുകയാണ്. ലോകത്തിന്‍റെ ഏതു ഭാഗത്തുനിന്നും തങ്ങളുടെ Android, iPhone, iPod, Video phone, Skype Video conference എന്നിവയിലൂടെ ആര്‍ക്കും എവിടെനിന്നും തത്സമയം വാര്‍ത്തകളും, പ്രോഗ്രാമുകളും അയക്കുവാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. സാധ്യതകളുടെയും അവസരങ്ങളുടെയും വാതായനം ഓർത്തഡോക്സ് ടിവി നിങ്ങൾക്കായി സജ്ജമാക്കിയിട്ടുണ്ട്.

                                        ഫാ. ജോൺസൺ പുഞ്ചക്കോണം,

സി.ഇ.ഒ,ഓര്‍ത്തഡോക് സ്‌ ടി.വി

Email : orthodoxtv.in@gmail.com

+1-770 310 9050