OVS - Latest NewsOVS-Kerala News

കട്ടച്ചിറ പള്ളി – സംഘര്‍ഷമുണ്ടാക്കുവാന്‍ യാക്കോബായ വിഭാഗം മനപൂര്‍വ്വമായി ശ്രമം നടത്തുന്നു.

മാവേലിക്കര: കട്ടച്ചിറ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ശവസംസ്‌ക്കാരവുമായി ബന്ധപ്പെട്ട് അനാവശ്യവിവാദങ്ങള്‍ സൃഷ്ടിച്ച് പൊതുസമൂഹത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കുവാനാണ് യാക്കോായ വിഭാഗം ശ്രമിക്കുന്നത്. ബഹു. സുപ്രീം കോടതി വിധിപ്രകാരം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പരിപൂര്‍ണ്ണമായി അവകാശവും അധികാരവുമുള്ള കട്ടച്ചിറ പള്ളിയില്‍ അനധികൃതമായി പ്രവേശിക്കുവാനും യാക്കോബായ വൈദികരുടെ നേതൃത്വത്തില്‍ ആരാധന നടത്തുവാനുമുള്ള ശ്രമങ്ങള്‍ തീര്‍ത്തും അപലപനീയവും ഭാരതത്തിൻ്റെ നിയമവ്യവസ്ഥയോടുള്ള പരസ്യമായ വെല്ലുവിളിയുമാണ്. ബഹു. സുപ്രീം കോടതി വിധി വന്നതിനു ശേഷം കട്ടച്ചിറപള്ളിയില്‍ നടത്തപ്പെട്ടിട്ടുള്ള ശവസംസ്‌ക്കാരങ്ങളുടെ മാതൃകയില്‍ മൃതശരീരം അടക്കം ചെയ്യുവാനുള്ള ഓര്‍ത്തഡോക്‌സ് സഭയുടെ സന്നദ്ധത ഗവണ്‍മെന്റ് അധികാരികളെയും പരേതൻ്റെ ബന്ധുമിത്രാദികളെയും അറിയിച്ചിട്ടുള്ളതുമാണ്. മാനുഷികപരിഗണനമൂലമുള്ള ഈ വിധ ഒത്തുതീര്‍പ്പുകളെ ഉള്‍ക്കൊള്ളാതെ സംഘര്‍ഷം സൃഷ്ടിക്കുവാനാണ് യാക്കോബായ വിഭാഗം ശ്രമിക്കുന്നത് എന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ  മാവേലിക്കര ഭദ്രാസനം പത്രക്കുറിപ്പിൽ അറിയിച്ചു.

ബഹു. സുപ്രീം കോടതി വിധിപ്രകാരം നിയമപരമായ എല്ലാ അവകാശങ്ങളും അംഗീകരിച്ചു തരാ൯ തയ്യാറാണെന്ന് മലങ്കര ഒാർത്തഡോക്സ് സഭാ നോതൃത്വം അറിയിച്ചിട്ടും കട്ടച്ചിറയിൽ യാക്കോബായ വിഭാഗം മൃതദേഹം വച്ച് വിലപേശൽ നടത്തുന്നു. കട്ടച്ചിറ പളളിയിലെ ശവസംസ്‌കാരങ്ങളെ സംബന്ധിച്ച് നിലവില്‍ ഒരു രീതി ഉണ്ടായിരിക്കെ ആയതിനെ അട്ടിമറിച്ച് യാക്കോബായ വിഭാഗത്തിലെ ഒരു കുപ്പായ വേഷധാരിയെ സെമിത്തേരിക്കുളളില്‍ പ്രവേശിപ്പിക്കുവാന്‍ പരിശ്രമിക്കുന്നു. ജില്ലാ കളക്ടര്‍ ആര്‍.ഡി.ഒ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തല്‍സ്ഥിതി നിലനിര്‍ത്തുവാനാണ് തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ ഈ തീരുമാനത്തെ അട്ടിമറിച്ചു പാത്രിയര്‍ക്കീസ് വിഭാഗത്തിന് അനുകൂലമായ തീരുമാനങ്ങള്‍ നടപ്പിലാക്കാനായി ചിലർ പരിശ്രമിക്കുന്നു. സുപ്രീം കോടതി വിധികൾ അട്ടിമറിക്കാൻ നടത്തുന്ന ഇത്തരത്തിലുള്ള നീക്കങ്ങളെ പ്രോത്സാഹിപ്പിക്കരുത് എന്ന് ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ ആവശ്യപെടുന്നു. ഇത് അത്യന്തം പ്രതിഷേധാര്‍ഹമാണ്.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

കട്ടച്ചിറയിൽ സമാധാനത്തിൻ്റെ ഐക്യ കാഹളം മുഴങ്ങട്ടെ…