OVS - Latest NewsOVS-Kerala News

യുവാക്കൾ നന്മയുടെ വഴികാട്ടികൾ ആകണം – ഡോ. മാത്യൂസ് മാർ സേവേറിയോസ്

പിറവം : യുവാക്കൾ നന്മയുടെ വഴികാട്ടികൾ ആകണമെന്നും  ആ നന്മ വഴിയിലുടെ സഞ്ചരിച്ച് സഭയക്കും സമൂഹത്തിനും മാതൃക ആകണമെന്നും കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ. മാത്യുസ് മാർ സേവേറിയോസ്. ഓർത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാലോ ഷവും പ്രതിഭാ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. നൻമയും തിന്മയും തിരിച്ചറിഞ്ഞ് അതിൽ നന്മയുടെ വശങ്ങൾ വരും തലമുറയ്ക്ക്  പകർന്ന് നൽകുവാൻ യുവാക്കൾ പ്രതിജ്ഞാബദ്ധരാണ് എന്നും അദ്ദേഹം കൂട്ടി ചേർത്തു. ഓണക്കൂർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടന്ന ചടങ്ങിൽ യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ജോമോൻ ചെറിയാൻ അധ്യക്ഷത വഹിച്ചു. യുവജനപ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. അജി.കെ. തോമസ് വിഷയ അവതരണം നടത്തി. ഡോ. ഫ്രാൻസിസ് മൂത്തേടൻ ക്ലാസ്സ് നയിച്ചു. പത്ത്, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ ഭദ്രാസനത്തിലെ വിദ്യാർത്ഥികളെയും, കലാ കായിക പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു. 2017-18 വർഷത്തെ വാർഷിക പ്രവർത്തന റിപ്പോർട്ട് യുവജനപ്രസ്ഥാനം  ഭദ്രാസന ജനറൽ സെക്രട്ടറി ഗിവീസ് മർക്കോസ് അവതരിപ്പിച്ചു. വികാരി ഫാ. അബ്രഹാം കെ ജോൺ, ഭദ്രാസന സെക്രട്ടറി ഫാ. സി.എം.കുര്യാക്കോസ്, കേന്ദ്ര ട്രഷറർ ജോജി പി തോമസ്, ഫാ. സ്കറിയ പി ചാക്കോ പുളിക്കാശ്ശേരിൽ, ഫാ. ജെസ്റ്റിൻ മാത്യു, ഫാ. ജിത്തു മാത്യു, യുവജനപ്രസ്ഥാനം കേന്ദ്ര ഭാരവാഹികളായ അജു അബ്രഹാം മാത്യു, നിഖിൽ കെ ജോയി, ബേസിൽ തടത്തിൽ, ജാസ്മിൻ സെബാസ്റ്റ്യൻ, മാത്യുസ് റ്റി നെടിയാനിക്കുഴിയിൽ എന്നിവർ പ്രസംഗിച്ചു. 2017-18 വർഷത്തെ പരി. ഔഗേൻ ബാവ സ്മാരക ബെസ്റ്റ് യുണിറ്റ് അവാർഡ് കുന്നയ്ക്കാൽ വെസ്റ്റ് സെന്റ് ജോർജ് യുവജനപ്രസ്ഥാനം കരസ്ഥമാക്കി .