OVS - Latest NewsOVS-Kerala News

സഭ വിരുദ്ധ വാര്‍ത്തകള്‍ കുത്തിനിറച്ചു മാതൃഭൂമി ; ബഹിഷ്കരണത്തിന് കളമൊരുങ്ങുന്നു

കോട്ടയം : ഇപ്പോള്‍ മാതൃഭൂമി പത്രത്തിന്‍റെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കെതിരെ നാടെങ്ങും പ്രതിഷേധം അലയടിക്കുകയാണ്. നോവല്‍ വിവാദവുമായി ബന്ധപ്പെട്ടു പ്രബല ഹൈദവ സാമുദായിക സംഘടനകളെ പ്രകോപിപ്പിച്ചു പ്രസിദ്ധീകരിച്ച എഡിറ്റോറിയലാണ് മാതൃഭൂമിക്ക് വിനയായിരിക്കുന്നത്. ദീര്ഘകാലമായി ചില ക്രൈസ്തവ സഭകളെയും മാതൃഭൂമി വേട്ടയാടുന്നതായി പരക്കെ ആക്ഷേപമുണ്ട്. പത്ത് യാക്കോബായ വരിക്കാരേ പിടിക്കാന്‍ യാക്കോബായ അംഗങ്ങളായ റിപ്പോര്‍ട്ടമാരെ ഉപയോഗിച്ച് കോഴിക്കോട് സെന്‍ട്രല്‍ ഡെസ്ക്കില്‍ നിന്നും പത്തനംതിട്ട, കോട്ടയം ബ്യൂറോകള്‍ കേന്ദ്രീകരിച്ചുമാണ് ഓര്‍ത്തഡോക്സ് സഭക്കെതിരെ വ്യാജ വാര്‍ത്തകള്‍ വിടുന്നത്. മറ്റേതൊരു മാധ്യമ സ്ഥാപനത്തെ പോലെയും മാതൃഭൂമി മാനേജ്മെന്റുമായി സഭാ നേതൃത്വത്തിന് പ്രശ്നങ്ങളൊന്നുമില്ല. മാതൃഭൂമി ന്യൂസ്‌ ചാനല്‍ ചര്‍ച്ചയില്‍ പരിശുദ്ധ കാതോലിക്ക ബാവ മദ്യം കഴിച്ചതായി വ്യാഖ്യാനിച്ചു ഒരു ചിത്രം ബാര്‍ മുതലാളി ഉയര്‍ത്തിയത് വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിന്നു. ചാനൽ അധികൃതര്‍ വിശദീകരണമായി നല്‍കിയതിനാല്‍ പ്രതിഷേധങ്ങള്‍ പുതിയ തലത്തിലേക്ക് കടക്കാതെ മാന്യമായി അവസാനിപ്പിച്ചതുമായിരിന്നു.

കടുത്ത യാക്കോബായ അനുഭാവമുള്ള റിപ്പോര്‍ട്ടര്‍മാര്‍ മാതൃഭൂമി പത്രത്തിന്‍റെ എഡിറ്റോറിയലിനെ തെറ്റിധരിപ്പിക്കുകയോ, എഡിറ്റോറിയലിന്റെ അറിവോടെയാണോ ഇത്തരം വാര്‍ത്തകളെന്നാണ് വിശ്വാസികള്‍ ചോദിക്കുന്നത്. കഴിഞ്ഞ സുന്നഹദോസുമായി ബന്ധപ്പെട്ട വാര്‍ത്തയായിരുന്നു മാതൃഭൂമിയുടെ സഭയെ ഉന്നംവച്ചിരിക്കുന്നുവെന്ന ആക്ഷേപം ഉയര്‍ത്തിയത്. ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍റെ പേരില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ഭദ്രാസനം പത്രക്കുറിപ്പ് ഇറക്കിയാതോടെ മാതൃഭൂമി ഗത്യന്തരമില്ലാതെ പിറ്റേന്ന് ശര്‍ദ്ദിച്ചതെല്ലാം വിഴുങ്ങേണ്ടി വന്നു. കോട്ടയം മണര്‍കാട് പരിസരവാസിയായ യാക്കോബായ ലേഖകന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇതന്വേക്ഷിച്ചു ഫോണ്‍ വിളിച്ചവരോട് അസഭ്യ വര്‍ഷം ചൊരിഞ്ഞു സംസ്കാരം കാണിച്ചു. കോഴിക്കോട് സെന്‍ട്രല്‍ ഡെസ്കില്‍ നിന്ന് സഭാക്കേസുമായി ബന്ധപ്പെട്ടു എറണാകുളം മാമ്മലശ്ശേരി സ്വദേശിയായ യാക്കോബായ റിപ്പോര്‍ട്ടര്‍ നല്‍കിയ വാര്‍ത്ത സുപ്രീംകോടതി പരിശോധിച്ച് തള്ളിയ യാക്കോബായ വിഭാഗത്തിന്‍റെ വാദങ്ങള്‍ അതേപടിയും. പിന്നീട് വൈദീകര്‍ക്കെതിരെ ലൈംഗികാരോപണം വീണുകിട്ടിയ അവസരമാക്കി വ്യാജ വാര്‍ത്തകള്‍ എഴുതുന്നത്. ആരോപണം നേരിടുന്ന ഒരു വൈദീകന്‍ സഭാ സ്ഥാപനത്തില്‍ ഉണ്ടെന്ന തലക്കെട്ടില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടു. സ്ഥിതീകരണമില്ലാത്ത കള്ള വാര്‍ത്തയായതിനാല്‍ സൂചന എന്നാണത്രേ തലക്കെട്ട്. വൈദീകരുടെ ബന്ധുക്കളുടെ വീടുകളില്‍ അവരില്‍ ചിലര്‍ പിടിയിലാകുയും ചെയ്തുവെന്നത് യാതാര്‍ത്ഥ്യം. വൈദീകര്‍ക്കെതിരെ ആരോപണത്തില്‍ ഓവിഎസ് ഓണ്‍ലൈന്‍ നിലപാടുകള്‍ എഡിറ്റോറിയലായി വ്യക്തമാക്കിയിട്ടുണ്ട്. #BoycottMathrubhumi ക്യാമ്പൈന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി.

മാതൃഭൂമിക്ക് ദുഷ്ട ലാക്ക് ; സഭയെ സഹായിക്കുന്നവര്‍ ആരാണെന്ന് മനസ്സിലാക്കാനുള്ള വിവേകം സഭ മക്കള്‍ക്കുണ്ട്