OVS - Latest NewsOVS-Kerala News

ദുരിതാശ്വാസത്തിൽ സഹകരിക്കണം: പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം∙ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മൂലം ദുരിതത്തിലായവർക്കു സഹായം എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ സഭാംഗങ്ങൾ സഹകരിക്കണമെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. മരണമടഞ്ഞവർക്കുവേണ്ടി പ്രത്യേകം പ്രാർഥിക്കണം. ആശുപത്രിയിൽ ആയിരിക്കുന്നവർക്കും ദുരിതാശ്വാസ കേന്ദ്രത്തിൽ അഭയം തേടിയിരിക്കുന്നവർക്കും ആശ്വാസം നൽകാൻ വേണ്ടതു ചെയ്യണം. പ്രശ്ന ബാധിത പ്രദേശങ്ങളിലെ ഭദ്രാസനങ്ങളും ഇടവകകളും ആധ്യാത്മിക സംഘടനകളും പ്രത്യേകം ശ്രദ്ധിക്കണമെന്നു ബാവാ നിർദേശിച്ചു.

കാതോലിക്കാ ബാവാ ആശുപത്രി വിട്ടു.

തൃശൂർ ∙ ചികിൽസയിലായിരുന്ന ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ആശുപത്രി വിട്ടു. സഭാ ആസ്ഥാനമായ കോട്ടയം ദേവലോകം അരമനയില്‍ മടങ്ങിയെത്തി. ശനിയാഴ്ച ആർത്താറ്റ് സെന്റ് ഗ്രീഗോറിയോസ് അരമന ചാപ്പലിലെ കുർബാനയ്ക്കിടെ ക്ഷീണം തോന്നിയതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ അറിയിച്ചു.

വൈദീകര്‍ ആത്മപരിശോധന നടത്തണം :- പരിശുദ്ധ കാതോലിക്കാ ബാവാ