OVS - Latest NewsOVS-Exclusive NewsOVS-Kerala News

സഭാ സമാധാനത്തിന് സുപ്രീം കോടതി വിധി ഏവരും അംഗീകരിക്കുക -ഡോ മാത്യുസ് മാർ സേവേറിയോസ്

ഷിക്കാഗോ :- മലങ്കര സഭയിൽ ശാശ്വത സമാധാനത്തിന് സുപ്രീം കോടതി വിധി എല്ലാവരും അംഗീകരണമെന്ന് കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ.മാത്യുസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത . കോലഞ്ചേരി പളളി കേസിൽ ഇന്നലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീം കോടതി വിധി ദൈവകൃപയുടെ അടയാളമാണ്. കോലഞ്ചേരി പള്ളി കേസിൽ ഓർത്തഡോക്സ് സഭയുടെ നിലപാട് ശരി എന്നാണ് സുപ്രീം കോടതി അംഗീകരിക്കുന്നത്. സഭയിൽ സമാധാനം ഉണ്ടാകുവാനുള്ള നല്ല അവസരം ആണ് സംജാതമായിരിക്കുന്നത്. 1934 ലെ ഭരണഘടന അനുസരിച്ച് മുന്നോട്ട് പോയാൽ എന്നാളും സമാധാനം ഉണ്ടാകും. ഏതിർ വിഭാഗത്തിന്റെ 2002 ലെ സഭ ഭരണഘടന സാധുവല്ലെന്ന് സുപ്രീം കോടതി അസ്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്. സഭയിൽ സമാധാനം ഉണ്ടാകുവാനായി ഏവരും പ്രാർത്ഥിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു .
കോലഞ്ചേരി പള്ളി കേസിൽ സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ അമേരിക്കൻ സന്ദർശ്നം റദ്ദാക്കി ന്യൂയോർക്കിൽ നിന്നും കോലഞ്ചേരിയിലേക്ക് ഡോ മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത യാത്ര തിരിച്ചു.