OVS-Kerala News

സുറിയാനി ഭാഷാ പഠനത്തിനു അവസരം

സുറിയാനി സഭാംഗങ്ങളായ നമുക്ക് ആരാധനാ ഭാഷയായ സുറിയാനി എഴുതുവാനും വായിക്കുവാനും നമ്മുടെ ആരാധനാക്രമങ്ങളെയും ആരാധനയെയും പറ്റി അറിയുവാനും, നമ്മുടെ വിശ്വാസത്തെയും പാരമ്പര്യത്തെ ചരിത്രത്തെയും കുറിച്ചും മനസിലാക്കുവാനും ഒരു അവധിക്കാല ക്യാമ്പ് പെരുനാട് ബഥനി ആശ്രമത്തിൽ വെച്ച് മെയ്‌ 3 മുതൽ 6 വരെയുള്ള തിയതികളിൽ നടത്തപ്പെടുന്നു. നമ്മുടെ വളർന്നുവരുന്ന യുവ തലമുറ സുറിയാനിസഭയുടെ മഹത്വവും വിശ്വാസവും അറിയുന്നതിന് ഈ പഠന ശിബിരം ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. താല്പര്യമുള്ള കുട്ടികൾ ആശ്രമവുമായി ബന്ധപ്പെട്ട് പേരുകൾ രജിസ്റ്റർ ചെയ്യെണ്ടതാണ്. പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു.

രജിസ്ട്രേഷന് വേണ്ടി ബന്ധപ്പെടുക:
ABO MATHAI O.I.C (SUPERIOR)
Bethany Asram Perunad
Ranni, Pathanamthitta
Mob: +919446145868, +919400510811