OVS - Latest NewsOVS-Kerala News

അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണം : ഓർത്തോഡോക്‌സ് വിശ്വാസ സംരക്ഷകന്‍

 
  രിക്കോലി സെന്‍റ് മേരിസ് ഓർത്തഡോക് സ് പള്ളി വികാരി റവ.ഫാ. വിജു ഏലിയാസിന് എതിരെ നടന്ന വധശ്രമത്തെ ഓർത്തഡോൿസ് വിശ്വാസ സംരക്ഷകൻ അതിശക്തമായി അപലപിക്കുന്നു.മലങ്കര സഭയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന സഭാ മക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. രാജ്യത്തിൻറെ പരമോന്നത നീതിപീഠത്തിന്റെ ജൂലൈ മൂന്നിലെ ശക്തമായ വിധിയെയും മലങ്കര ഓർത്തഡോൿസ് സഭ നടത്തുന്ന സമാധാന ശ്രമങ്ങളെയും അട്ടിമറിക്കാൻ ശ്രമിക്കുന്ന വിഘടിത വിഭാഗം പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് വികാരിക്ക് നേരെയുണ്ടായ ആസൂത്രിത അക്രമണമെന്നു   ഓർത്തഡോൿസ് വിശ്വാസ സംരക്ഷകൻ വിലയിരുത്തി. ഓര്‍ത്തഡോക്സ് സഭയുടെ നിയന്ത്രണത്തിലുള്ള പള്ളികളില്‍ അക്രമത്തിലൂടെ ആധിപത്യം സ്ഥാപിച്ചെടുക്കാമെന്നത് വ്യാമോഹമായി അവസാനിക്കും – ഓര്‍ത്തഡോക് സ് വിശ്വാസ സംരക്ഷകന്‍ (ഓ.വി.എസ്)പ്രസ്താവനയില്‍ പറയന്നു. സഭയുടെ പോരാട്ടങ്ങളിൽ സത്യത്തിനും നീതിക്കും വേണ്ടി നിലനിൽക്കുന്ന വരിക്കോലി ഇടവക അംഗങ്ങൾക്ക് ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ പൂർണ പിന്തുണ നൽകുന്നു.
 
 വർക്കി വർഗ്ഗിസ് മുതൽ മലങ്കര വർഗ്ഗിസ് വരെയുള്ളവരെ അതിക്രൂരമായി കൊലപ്പെടുത്തിയവർ തന്നെയാണ് ഈ വധശ്രമത്തിനും പിന്നിലുള്ളത്. പൊതു സമൂഹത്തിനും ക്രൈസ്‌തവ ലോകത്തിനും തന്നെ അപമാനവും അപകടവുമായ വിഘടിത വിഭാഗത്തിന്റെ ഇത്തരത്തിലുള്ള ക്രൂരതകൾ അവസാനിപ്പിക്കാൻ ഭരണാധികാരികളുടെ ഭാഗത്തു നിന്ന് ശക്തമായ നടപടികൾ ആവിശ്യമാണ്. എഫ്.ഐ.ആറിൽ പ്രതി ചേർത്തിരിക്കുന്നവരെ അറസ്റ്റ് ചെയ്യണമെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നും ഈ പ്രസ്താവനയിലൂടെ ഓർത്തഡോൿസ് വിശ്വാസ സംരക്ഷകൻ ആവശ്യപ്പെട്ടു.