OVS-Kerala News

സൺഡേ സ്കൂൾ അധ്യാപക സംഗമം നടത്തി

മാന്നാർ ∙ നല്ല സമൂഹത്തെ വാർത്തെടുക്കുവാൻ അധ്യാപകർ ചെയ്യുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്താനാസിയോസ് പറഞ്ഞു. ഭദ്രാസനത്തിലെ ഇടവങ്കാട് ഡിസ്ട്രിക്ട് സൺഡേ സ്കൂൾ അധ്യാപക സംഗമം കുട്ടംപേരൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു.

ഡിസ്ട്രിക്ട് പ്രസിഡന്റ് ഫാ. എബി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഫാ. വിൽസൻ മാത്യു ക്ലാസെടുത്തു. ഭദ്രാസന സെക്രട്ടറി ഫാ. തോമസ് കൊക്കാപ്പറമ്പിൽ, വൈസ് പ്രസിഡന്റ് ഫാ. മാത്യു വർഗീസ്, ഇടവക വികാരി ഫാ. ഏബ്രഹാം കോശി, മാനേജിങ് കമ്മിറ്റിയംഗം സജി പട്ടരുമഠം, ജി. വർഗീസ്, സി.എം. തോമസ്, കെ.എം. ബർസൗമ, മറിയാമ്മ ചെറിയാൻ, മിനി രാജൻ എന്നിവർ പ്രസംഗിച്ചു.