OVS - Latest NewsOVS-Kerala News

ആർത്താറ്റ് പുത്തൻപള്ളിയിൽ സംയുക്ത ഓർമ്മ പെരുന്നാൾ മാർച്ച് 20 – ാം തീയതി ആചരിക്കുന്നു

കുന്നംകുളം/തൃശ്ശൂർ : ആർത്താറ്റ് സെന്റ്‌.മേരീസ്‌ ഓർത്തഡോക്സ്‌ പുത്തൻപള്ളിയിൽ കബറടങ്ങിയിട്ടുള്ള സ്ലീബ മാർ ഒസ്താത്തിയോസ് തിരുമേനിയുടെ 86-മത് ഓർമ്മയും ,പൗലോസ്‌ മാർ സേവേറിയോസ് തിരുമേനിയുടെ 54-മത് ഓർമ്മയും സംയുക്തമായി മാർച്ച് 20 – ാം തീയതി (ഓശാന ഞായറാഴ്ച) ആചരിക്കുന്നു.പൗരസ്ത്യ കാതോലിക്കയും കുന്നംകുളം ഭദ്രാസന അധിപനുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ്‌ ദ്വിതിയൻ ബാവാ തിരുമനസ്സുകൊണ്ട് പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മീകത്വം വഹിക്കും.2015 വർഷത്തിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച ഇടവകയിലെ വിദ്യാർത്ഥിക്ക് ഫാ.മാത്യു ചെറുവത്തൂരിന്റെ പേരിലുള്ള എൻഡോവ്മെന്റ് ,മുൻ കൈക്കരാൻ ചിറ്റത്തൂർ സി .പി പാപ്പച്ചൻ മെമ്മോറിയൽ ട്രോഫിയും തദവസരത്തിൽ സമ്മാനിക്കുന്നതാണ് .