OVS - Latest NewsOVS-Kerala News

ചാത്തമറ്റത്ത് പ്രദക്ഷിണം പോലീസ് തടഞ്ഞു, ഓർത്തഡോക്സ് സഭ പ്രതിഷേധിച്ചു

കോതമംഗലം: ചാത്തമറ്റം ശാലേം സെന്റ് മേരീസ് പള്ളിയിൽ ഫെബ്രുവരി ഒന്നിനും രണ്ടിനുമായി നടന്ന പെരുന്നാൾ പ്രദക്ഷിണം ക്രമസമാധാന പ്രശ്നം ഉയർത്തിക്കാട്ടി മൂവാറ്റുപുഴ DySP യുടെ നിർദേശപ്രകാരം പോത്താനിക്കാട് സബ് ഇൻസ്പെക്ടർ നോട്ടീസ് നൽകുകയും അപ്രകാരം തടയുകയും ചെയ്തതിൽ വികാരി ഫാ ബിനോയ് വർഗീസ് പര്യാത്ത് പ്രതിഷേധിച്ചു.

ഈ പള്ളിയെ സംബന്ധിച്ച് മൂവാറ്റുപുഴ മുൻസിഫ് കോടതിയിൽ നിന്ന് യാക്കോബായ വിഭാഗത്തിനെതിരെ വ്യക്തമായ നിരോധന ഉത്തരവ് നിലനിൽക്കെ പ്രദക്ഷിണം നടത്തുക എന്ന തന്റെ ആത്മീയ കൃത്യത്തെ പോലീസ് തടഞ്ഞത് അത്യന്തം പ്രതിഷേധാർഹവും കോടതി അലക്ഷ്യവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പോലീസ് നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് ഹൈക്കോടതിൽ തങ്ങൾ ഹർജി നൽകിയിരുന്നു. ഈ ഹർജിയിൽ സർക്കാർ അറ്റോർണി മൂവാറ്റുപുഴ മുൻസിഫ് നൽകിയ നിരോധന ഉത്തരവിന് എതിരെയല്ല പോലീസ് നൽകിയ നോട്ടീസ് എന്ന് റിക്കോർഡ് ചെയ്തതിന്റെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ മുനിസിഫിന്റെ ഉത്തരവ് പാലിക്കുക വഴി ക്രമസമാധാന പ്രശ്നം ഉണ്ടാവുകയില്ല എന്ന് ഹൈക്കോടതി കണ്ടെത്തി തീർപ്പ് കൽപ്പിക്കുകയാണ് ഉണ്ടായത്.

സർക്കാർ അറ്റോർണി കോടതിയിൽ നൽകിയ ഉറപ്പ് പോലും പാലിക്കപ്പെടാൻ പോലീസ് തയ്യാറാവാത്തത് അത്യന്തം ഖേദകരവും കോടതിയോടും കോടതി പുറപ്പെടുവിക്കുന്ന ഉത്തരവിന്റെ അനാദരവിന്റെ ലക്ഷണമാണ്. അത് അത്യന്ധം പ്രതിഷേധാർഹമാണെന്ന് വികാരി പ്രസ്ഥാവിച്ചു.

കോടതി വിധിക്ക് മുകളിലായി പ്രാദേശിക രാഷ്ട്രീയ ഇടപെടലിന്റെ ലക്ഷണമാണോ ഇവിടെ പോലീസ് വഴി നടപ്പാക്കായിയത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ