OVS-Kerala News

മുളക്കുളം വലിയ പള്ളിയിൽ കബറിടങ്ങൾ കണ്ടത്തി

പിറവം : അതിപുരാതനവും കക്ഷി വഴക്ക് മൂലം വർഷങ്ങളോളം പൂട്ടപ്പെട്ട് കിടന്നിരുന്ന കണ്ടനാട് വെസ്ററ് ഭദ്രാസനത്തിലെ മുളക്കുളം മാർ യൂഹാനോ൯ ഇഹീദിയോ ഒാർത്തഡോക്സ് സുറിയാനി വലിയപളളിയുടെ  പുനരുദ്ധാരണത്തി നിടെ പളളിയുടെ ഹെെക്കലായിൽ പുരാതനമായ രണ്ട് കബറിടങ്ങൾ കണ്ടെത്തി.

പുരാതന കാലത്ത് പളളിയിൽ ശുശ്രൂഷിച്ച വെെദീക ശ്രേഷ്ടരുടെ കബറിടമാണ് ഇതെന്ന് കരുതപ്പെടുന്നു.കരിങ്കല്ലിൽ തീർത്ത കല്ലറയാണ് ദൃശൃമായിരിക്കുന്നത്. രണ്ടു കല്ലുകളിൽ ഒന്നിൽ വെള്ളിയമ്മാരിൽ സ്കറിയ കത്തനാരുടേതാണെന്നു കരിങ്കല്ലിൽ കൊത്തിവച്ചിട്ടുണ്ട്.അതിനു 150 വർഷം പഴക്കം ഉണ്ട് ക്രിസ്താബ്ദം 1849-ആണ്ടു മാർച്ഛ് മാസം 14-തീയതി ബുധനാഴ്ച്ച ഉച്ചകഴിഞ്ഞു 5-30നു വെള്ളിയമ്മാരിൽ ചാക്കോ മകൻ സ്കറിയ കത്തനാർ 61-വയസ്സിൽ കർത്താവിൽ നിദ്ര പ്രാപിച്ചു എന്നാണ് കൊത്തി വെച്ചിരിക്കുന്നത് മറ്റേ കബറിടത്തിൽ ഒന്നും എഴുതിയിട്ടിട്ടുമില്ല. വിദക്തർ പറയുന്നത് എഴുതാതെ കല്ലറ എഴുതിയ കല്ലറയേക്കാൾ വളരെ പഴക്കം ഉണ്ട്. നിഗമനം വച്ച് പണ്ട് കല്ലറയുടെ മുകളിൽ എഴുതുന്നതിനു പകരം അടിയിൽ എഴുതുന്ന രീതിയും ഉണ്ട് എന്നാണ്. ഇതിനോട് ഒപ്പം മദ്ബഹയിലെ പുരാതന ചുവർ ചിത്രങ്ങളും ശ്രദ്ധ ആകർഷിക്കുന്നു.ഇതിനോട് അകം ദൂരെ നിന്നും വരെ വിശ്വാസികൾ കബറിടം ദർശിക്കാൻ വന്നുകൊണ്ടിരിക്കുന്നു.ഈ കബറിടങ്ങൾ അതേ പോലെ നിർത്തി സംരക്ഷിക്കുവാനാണ് ഇടവക തീരുമാനിച്ചിരിക്കുന്നത് എന്ന് അറിയുന്നു.