മദർ സുപ്പീരിയർ സൂസൻ കുരുവിള കർത്താവിൽ നിദ്ര പ്രാപിച്ചു

കണ്ടനാട് മാർ ഗ്രിഗോറിയോസ് ആശ്രമം സ്ഥാപകയും സുപ്പീരിയറുമായ മദർ സൂസൻ കുരുവിള കർത്താവിൽ നിദ്ര പ്രാപിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. മലങ്കര ഓർത്തഡോക്സ് സഭയുടെ സന്യാസി ദയറ പ്രസ്ഥാനങ്ങൾക്ക് ഏറെ ശ്രേഷ്ഠകരമായ സംഭാവനകൾ നൽകിയ മദർ തിരുവല്ല സ്വദേശിനിയാണ്.

മേയ് 30 ബുധനാഴ്ച്ച വൈകിട്ട് 3 മണിക്ക് ഭൗതികശരീരം മാർ ഗ്രിഗോറിയോസ് ആശ്രമം ചാപ്പലിൽ പൊതുദർശനത്തിന് വെയ്ക്കും. 31ന് വൈകിട്ട് 3 മണിക്ക് മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ ശവസംസ്‌കാര ശുശ്രുഷകൾ ആരംഭിക്കുന്നതും തുടർന്ന് ആശ്രമം ചാപ്പാലിനോട് ചേർന്ന് തയ്യാറാക്കിയിരിക്കുന്ന പ്രത്യേക കല്ലറയിൽ സംസ്ക്കരിക്കുന്നതുമാണ്.

ഓർത്തഡോക്സ് വിശ്വാസ സംരക്ഷകന്‍റെ   ആദരാഞ്ജലികൾ

The Stigmata Orthodox Nun Susan of India Enters Eternal Rest >>


error: Thank you for visiting : www.ovsonline.in