OVS - Latest NewsOVS-Kerala News

കേരളാ കൗൺസിൽ ഓഫ് ചർച്ചസിന് നവനേതൃത്വം ; ഡോ.ജെയ്സി കരിങ്ങാട്ടില്‍ വൈസ് പ്രസിഡൻറ്

പത്തനംതിട്ട  : കേരളാ കൗൺസിൽ ഓഫ് ചർച്ചസിന് നവനേതൃത്വമായി.അടൂർ മാര്‍ത്തോമ്മാ യൂത്ത് സെന്‍ററില്‍ നടന്ന ത്രൈവാര്‍ഷിക സമ്മേളനത്തില്‍ പ്രസിഡൻറ് ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പൊലിത്ത അധ്യക്ഷത വഹിച്ചു.ആന്റോ ആന്റണി എം.പി. മുഖ്യാതിഥി ആയിരുന്നു. വൈ.എം.സി.എ. ദേശീയ പ്രസിഡന്റ്‌ ഡോ. ലെബി ഫിലിപ്‌ മാത്യു, പ്രഫ. ഫിലിപ്‌ എന്‍. തോമസ്‌, ജനറല്‍ സെക്രട്ടറി റവ. ഡോ. റെജി മാത്യു, ഫാ. എ.ടി.ഏബ്രഹാം, ഗീവര്‍ഗീസ്‌ ബ്ലാഹേത്ത്‌, റവ. കെ.എസ്‌. സ്‌കറിയ, ജെയ്‌സി കരിങ്ങാട്ടില്‍, എബനേസര്‍ ഐസക്, മേജര്‍ റോയ്‌ വര്‍ഗീസ്‌ എന്നിവര്‍ പ്രസംഗിച്ചു.എബ്രഹാം മാർ പൗലോസ് മെത്രാപ്പോലിത്ത(മാര്‍ത്തോമ്മാ സഭ), ഡോ.സഖറിയാസ് മാർ അപ്രേം(ഓര്‍ത്തഡോക് സ് സഭ)എന്നിവർ മുഖ്യ നേതൃത്വം നൽകി.

2016-19 വര്‍ഷത്തേയ്ക്കുള്ള പുതിയ ഭരണസമിതിയെ അസംബ്ളി തെരഞ്ഞെടുത്തു

14068253_951013498358499_6223322888663993602_n

പ്രസിഡന്‍റായി ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലിത്തയെയും(യാക്കോബായ സഭ) വൈസ് പ്രസിഡൻറ്മാരായി ഏബ്രഹാം സൈമണ്‍ (സി.എസ്‌.ഐ. കൊച്ചി), ഡോ.ജെയ്‌സി കരിങ്ങാട്ടില്‍ (ഓര്‍ത്തഡോക്‌സ്‌ സഭ), ഫാ. സിറില്‍ ആന്റണി (തൊഴിയൂര്‍ സഭ), ഡോ.സൈമണ്‍ ജോണ്‍ (ബി.പി.ഡി.സി. തിരുവല്ല) എന്നിവരും ട്രഷററായി പ്രകാശ്‌ പി. തോമസും
(മാര്‍ത്തോമ്മ സഭ) തെരഞ്ഞെടുക്കപ്പെട്ടു.

വിവിധ കമ്മിഷന്‍ ചെയര്‍മാന്‍മാര്‍

യുവജനകാര്യം-ഫാ. തോമസ്‌ ചെറിയാന്‍ (കല്‍ദായ സഭ),വനിത-ഓമന മാത്യു (ടി.എല്‍.സി.), ദളിത്‌-എബനേസര്‍ ഐസക്ക്‌ (സാല്‍വേഷന്‍ ആര്‍മി),പാസ്‌റ്ററല്‍-റവ. ദാനിയേല്‍ ടി. ഫിലിപ്‌ (മാര്‍ത്തോമ്മ സഭ), സോഷ്യല്‍-അനീഷ്‌ കുന്നപ്പുഴ (മാര്‍ത്തോമ്മ സഭ), കറന്റ്‌ അഫയേഴ്‌സ്‌-ജോജി പി. തോമസ്‌ (ഹാത്തുണ ഫൗണ്ടേഷന്‍), വിദ്യാഭ്യാസം-ജോസഫ്‌ നെല്ലാനിക്കന്‍ (വൈ.എം.സി.എ), കമ്യൂണിക്കേഷന്‍-റെയ്‌സണ്‍ പ്രകാശ്‌ (സി.എസ്‌.ഐ. തിരുവനന്തപുരം), പരിസ്‌ഥിതി-ടി.ഒ. ഏലിയാസ്‌ (ക്‌നാനായ), ഡയലോഗ്‌-ഫാ.തോമസ്‌ വര്‍ഗീസ്‌ (ഓര്‍ത്തഡോക്‌സ്‌), ഫെയ്‌ത്‌-ടി.എം. സത്യന്‍ (ഡി.ടി.പി) എന്നിവരെയും തെരഞ്ഞെടുത്തു.എക്സിക്യുട്ടീവ്‌ കമ്മിറ്റി അംഗങ്ങളായി ഓര്‍ത്തഡോക് സ് സഭയയില്‍ നിന്ന് ഫാ.യുഹാനോന്‍ ജോണിനെയും മറ്റും തിരെഞ്ഞെടുത്തു.

കെ.സി.സിയിലേക്ക് തിരെഞ്ഞെടുക്കപ്പെട്ട ഓര്‍ത്തഡോക് സ്‌ സഭാ  അംഗങ്ങള്‍     

14159943_1060860207343810_1823583369_n

കേരളത്തിലെ 17 സഭകളിൽ നിന്നും 21 സംഘടനകളിൽ നിന്നും 300-ൽപ്പരം പ്രതിനിധികൾ പങ്കെടുത്തു.