OVS-Kerala News

പോത്താനിക്കാട് മഹാ ഇടവകയിൽ പെരുന്നാൾ കൊടിയേറി

കോതമംഗലം : പോത്താനിക്കാട് ഉമ്മിണിക്കുന്നു സെന്റ് മേരീസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവകയിൽ വി.ദൈവമാതാവിന്റെയും, വി. യൂഹാനോൻ ശ്ലീഹയുടേയും, വി.ഗീവർഗസ് സഹദായുടെയും സംയുക്ത ഓർമ്മ പെരുന്നാളിന് വെരി.റവ.ഐസക് ചെനയപ്പിള്ളിൽ കോർ എപ്പിസ്‌കോപ്പ കൊടിയേറ്റി.മെയ് 28 ന് 6 ന് സന്ധ്യാ നമസ്കാരം,7 ന് പ്രസംഗം,7. 30 പ്രദക്ഷിണം,9 ന് ആശീവാദം.

പ്രധാന പെരുന്നാൾ ദിനമായ 29 ന് രാവിലെ 8.30 ക്ക് ഫാ.സോണി വി മാണിയുടെ നേതൃത്വത്തിൽ വി.മൂന്നിന്മേൽ കുർബ്ബാന തുടർന്ന് പ്രദക്ഷിണം, ലേലം, നേർച്ച സദ്യ.