മലങ്കര അസോസിയേഷൻ: കോലഞ്ചേരിയിൽ തയ്യാറെടുപ്പുകൾ പൂർത്തിയാകുന്നു

കോലഞ്ചേരി: ഓർത്തഡോക്സ്‌ സഭാ വിശ്വാസികളുടെ പാർലമെന്റ് എന്നറിയപ്പെടുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസ്സിയേഷൻ സമ്മേളിക്കുന്ന കോലഞ്ചേരി പള്ളിയും പ്രദേശങ്ങളും അക്ഷരാർത്ഥത്തിൽ ഒരുങ്ങി കഴിഞ്ഞു. ഏഴ് മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മലങ്കര അസ്സോസ്സിയേഷൻ വിളിച്ചിരിക്കുന്നത്. സഭ മാനേജിംഗ് കമ്മിറ്റി ശുപാർശ ചെയ്ത പതിനൊന്നു സ്ഥാനാർത്ഥികൾക്ക് പരസ്യ പ്രചാരണത്തിന് മോണിറ്ററിംഗ് കമ്മിറ്റി വിലക്കേർപ്പെടുത്തിട്ടിട്ടുണ്ട്.

കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അന്തർദ്ദേശീയ യാത്രകൾക്ക് പരിമിതി അനുഭവിക്കപ്പെടുന്നതിനാൽ വോട്ടിംഗ് അടക്കമുള്ള നടപടികൾ പൂർണ്ണമായും ഓൺലൈനാണ്‌. 25 ന് കോലഞ്ചേരി സെന്റ്. പീറ്റേഴ്സ് ആൻഡ് സെന്റ്. പോൾസ് ഓർത്തഡോക്സ്‌ പള്ളിയിൽ നിന്നുള്ള റാലിയോടെ പരിശുദ്ധ കാതോലിക്കാ ബാവയും മെത്രാപ്പോലീത്തമാരും സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും മാത്രം ആയിരിക്കും പ്രധാന വേദിയായ കോലഞ്ചേരി സ്പോർട്സ് സെന്ററിൽ സംഗമിക്കുക. വിവിധ രാജ്യങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട നാലായിരത്തോളം മലങ്കര അസ്സോസ്സിയേഷൻ (പള്ളി) പ്രതിനിധികൾ സംബന്ധിക്കും. അമ്പത് നമ്പറുകളിലായി വിപുലമായ ഹെല്പ് ഡെസ്ക് ആണ് പ്രതിനിധികൾക്കുള്ള സാങ്കേതിക സഹായം ലഭ്യമാക്കുന്നതിനായി പ്രവർത്തിക്കുന്നത്. രണ്ടു വട്ടം ട്രയൽ പൂർത്തിയാക്കിയ ഹെൽപ്പ് ഡിസ്കിന്റെ പ്രവർത്തനം പ്രധാന വേദി കേന്ദ്രീകരിച്ചാണ്. 24 -ന് വൈകീട്ട് ഇന്ത്യൻ സമയം 5 മണി മുതൽ രെജിസ്ട്രേഷൻ തുടങ്ങും.

error: Thank you for visiting : www.ovsonline.in