OVS - Latest NewsOVS-Kerala News

സമാന്തര ഭരണത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടി സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനം

മലങ്കര സഭയുടെ കുന്നയ്ക്കാൽ സെന്‍റ് ജോർജ്ജ് ഓർത്തഡോക്സ്‌ ഇടവകയിലെ കക്ഷി ഭിന്നത പരിഹരിക്കുന്നതിന്‍റെ ഭാഗമായി ഉഭയകക്ഷി സമ്മതപ്രകാരം സെമിത്തേരി ഉൾപ്പെടുന്ന ഇടവക സ്വത്തുക്കൾ ഭാഗം വെച്ചു രജിസ്റ്റർ ചെയ്‍തു കൊടുത്ത് കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപോലീത്തയുടെയും, ഭദ്രാസന കൗണ്സിലിന്‍റെയും, ഇടവക ഭരണ സമിതിയുടെയും നടപടി തികച്ചും ആത്മഹത്യപരവും, അക്ഷിന്ത്യമായ തെറ്റുമാണ്. അധനിവേശത്തിനും, അടിച്ചമർത്തലിനും എതിരെ മലങ്കര സഭയുടെ ത്യാഗോജ്വലമായ പതിറ്റാണ്ടുകൾ നീണ്ടു നിന്നു സഹനങ്ങളുടെയും, നിയമ പോരാട്ടങ്ങളുടെയും പ്രതിഫലമായി 2017 ജൂലൈ 3 -ലെ ദൈവത്തിന്‍റെ കൈയൊപ്പ് പതിഞ്ഞ സുപ്രീം കോടതി വിധിയുടെ അന്തസത്തയുടെ ചുവട്ടിൽ കോടാലി വെയ്ക്കുന്ന നടപടിയാണ് കുന്നയ്ക്കാൽ സെന്‍റ് ജോർജ് ഇടവകയുടെ വീതും വെപ്പ് എന്നു സമാധാന അപ്പോസ്തലരെ കടുത്ത ഹൃദയ വേദനയോടെ ഓർമ്മിപ്പിക്കുന്നു.

മലങ്കര സഭയുടെ ഏതെങ്കിലും ഇടവക സ്വത്തുക്കൾ പങ്ക്‌ വെച്ചു പിരിയുന്നതു സ്ഥിരവും, ശാശ്വതുവമല്ല എന്നു മലങ്കരയുടെ കാവൽ പിതാവായ മാർ തോമ ശ്ലീഹായുടെ ദുഃഖറോനോ ദിനത്തിൽ മലങ്കര സഭയ്ക്കായി പൂന്തോട്ടം നേടി തന്നവരെ തന്നെ ഓര്‍മ്മപ്പെടുത്തേണ്ടി വരുന്നത് വിചിത്രമാണ്. മലങ്കര സഭയുടെ ഭാഗമായ ഏതെങ്കിലും ഒരു ഇടവകയുടെ സ്വത്തു ഏകപക്ഷീയമായി ഭാഗം പിരിച്ചു കൊടുക്കാൻ സാക്ഷാൽ മലങ്കര മെത്രാപോലീത്തയ്ക്കു പോലും അവകാശമില്ലാതെ ഇരിക്കെ, എന്തു പ്രാദേശിക സമ്മർദ്ധത്തിന്‍റെ പേരിലാണെങ്കിലും കണ്ടനാട് വെസ്റ്റ് ഭദ്രാസന അധികാരികളുടെ നിലപാട്, ബഹു. സുപ്രീം കോടതിയുടെ ആവർത്തിച്ചുള്ള വിധിക്കൾക്കും, മലങ്കര സഭ ഭരണഘടനയ്ക്കും തീർത്തും എതിരാണ്.

പ്രശ്നബാധിത മേഖലകളിലെ മലങ്കര സഭയുടെ ഭാവിയ്ക്കു പലവിധ പുതിയ പ്രതിബന്ധങ്ങൾ തീർക്കാൻ മാത്രമേ ഇത്തരം ഇരട്ടതാപ്പുകൾ കൊണ്ടു സാധിക്കൂ. ആയതിനാൽ പ്രസ്തുത വിഷയത്തിൽ കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത അഭി.മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയുടെയും, ഭദ്രാസന-ഇടവക ഭരണ സമിതിക്കളുടെയും വഞ്ചനപരമായ നിലപാടിനെ “ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ” ശക്തമായ ഭാഷയിൽ അപലപിച്ചു പ്രതിഷേധിക്കുന്നു. മലങ്കര സഭ അധ്യക്ഷകൻ പരിശുദ്ധ കാതോലിക്ക ബാവയും, സഭ സുന്നഹോദോസും കുന്നയ്ക്കൽ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടു സംഭവിച്ച പാളിച്ചകൾ തിരുത്താൻ വേണ്ട നിയമ നടപടികള്‍ ഉല്‍പ്പടെയുള്ള സത്വര നടപടികൾ സ്വീകരിക്കണം എന്നു മലങ്കര സഭയുടെ വിശ്വാസി സമൂഹത്തിനു വേണ്ടി അഭ്യർത്ഥിക്കുന്നു.

ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ

മലങ്കരസഭയിൽ സമാന്തരഭരണം അനുവദിക്കാനാവില്ല: സുപ്രീംകോടതി