OVS - Latest NewsOVS-Kerala News

വിദ്യാര്‍ത്ഥി പ്രസ്ഥാനം കോപ്റ്റിക് ബിഷപ്പിന് സ്വീകരണം നല്‍കി

കോട്ടയം : യുവാക്കളെ ഉള്‍ക്കൊള്ളാന്‍ സഭയ്ക്കും സഭയുടെ വിശ്വാസങ്ങള്‍ ഉള്‍കൊള്ളാന്‍ യുവാക്കള്‍ക്കും സാധിച്ചാല്‍ സഭയിലും സമൂഹത്തിലും സ്നേഹവും സമാധാനവും സാധ്യമാകുമെന്നു കോപ്റ്റിക് ഓര്‍ത്തഡോക് സ്‌ സഭാ ബിഷപ്പ് അന്‍ബാ യൂസഫ്. പരിശുദ്ധ സഭയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എം.ജി.ഓ.സി.എസ്.എം കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം സ്റ്റുഡന്റ് സെന്ററിൽ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
 
എം.ജി.ഓ.സി.എസ്.എം കേന്ദ്ര പ്രസിഡന്റ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത സ്വീകരണ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.ജനറല്‍സെക്രട്ടറി ഫാ.ഫിലന്‍ പി മാത്യു, പ്രസ്ഥാനം വൈസ് പ്രസിഡന്റ്മാരായ ഡോ.ജോസഫ്‌ പി വര്‍ഗീസ്‌,നിമേഷ് തോമസ്‌ കോവിലകം,മെര്‍ലിന്‍ ഷാജി,സെക്രട്ടറിമാരായ പ്രഫ.നിബു ബി. തോമസ്‌,ഡോ.ജയ്സി കരിങ്ങാട്ടില്‍,സാം വര്‍ഗീസ്‌,എല്‍ബി മറിയ,പ്രഫ.ജോണ്‍ ചാണ്ടി എന്നിവര്‍ പ്രസംഗിച്ചു