OVS - Latest NewsOVS-Kerala News

ഉന്നത വിദ്യാഭ്യാസത്തിൽ നേട്ടങ്ങളുണ്ടാക്കുമ്പോൾ ധാർമിക മൂല്യങ്ങൾ കൈവെ‌ടിയരുത്: കാതോലിക്കാ ബാവാ

പത്തനംതിട്ട → ശാസ്ത്ര സാങ്കേതിക രംഗത്തെ പുരോഗതികൾ പരമാവധി പ്രയോജനപ്പെടുത്തി ഉന്നത വിദ്യാഭ്യാസത്തിൽ നേട്ടങ്ങൾ ഉണ്ടാക്കുമ്പോൾ ധാർമിക മൂല്യങ്ങൾ കൈവെ‌ടിയരുതെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. പ്രവർത്തന മികവിന് കാതോലിക്കറ്റ് കോളജിന് നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ എ ഗ്രേഡ് പദവി ലഭിച്ചതിനുള്ള അനുമോദന സമ്മേളനവും കോളജിന്റെ വാർഷിക സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം

നമ്മുടെ ഓരോരുത്തരുടെയും വിദ്യാഭ്യാസം കൊണ്ട് മനുഷ്യനും സമൂഹത്തിനും അഭിമാനി ക്കാൻ കഴിയണം. അന്ധകാരത്തിൽ നിന്നു മനുഷ്യമനസ്സിൽ വെളിച്ചം നിറയ്ക്കാൻ കഴിയുന്ന താണ് വിദ്യാഭ്യാസം. വിവിധ മേഖലകളിൽ കഴിഞ്ഞ അഞ്ചു വർഷം കോളജ് കൈവരിച്ച നേട്ടങ്ങൾ വിലയിരുത്തിയാണ് നാക് ടീം എ ഗ്രേഡ് പദവി നൽകിയത്. ഭാരതത്തിലെ ഏറ്റവും മികച്ച സ്കോറുള്ള സ്ഥാപനങ്ങളുടെ ഗണത്തിലേക്ക് കാതോലിക്കറ്റ് കോളജിനെ എത്തിച്ചത് എല്ലാവരുടെയും കൂട്ടായ പരിശ്രമമാണ്. ഏത് പ്രവത്തനത്തിനു മുന്നിട്ടിറങ്ങുമ്പോഴും മൂല്യാധിഷ്ഠിതമാകണമെന്നും അദ്ദേഹം പറഞ്ഞു. കുര്യാക്കോസ് മാർ ക്ലിമ്മീസ്
അധ്യക്ഷത വഹിച്ചു.

ഡോ. തോമസ് മാർ അത്തനാസിയോസ്, ഡോ. ജോഷ്വ മാർ നിക്കോദീമോസ്, ഡോ. ഏബ്രഹാം മാർ സെറാഫിം, ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്റ് അന്നപൂർണാദേവി, പ്രൻസിപ്പൽ ഡോ. മാത്യു പി. ജോസഫ്, പ്രഫ. ജേക്കബ് മാത്യു, ഫാ. ടൈറ്റസ് ജോർജ്, ഡോ. ടി.എ. ജോർജ്, ഫാ. തോമസ് കെ. ചാക്കോ, ഡോ. ജോർജ് കോശി, ഡോ. ഫിലിപ്പോസ് ഉമ്മൻ, ഫാ. കുര്യൻ ഡാനിയൽ, പ്രഫ. അനിത കോശി, പ്രഫ. റജി വർഗീസ്, ഫാ. സി.ഡി. രാജൻ നല്ലില, സാമുവൽ കിഴക്കുപുറം, ഡോ. സുനിൽ ജേക്കബ്, കെ.എസ്. ജയൻ എന്നിവർ പ്രസംഗിച്ചു.